ബസ് നിർത്തുന്നതിന് മുമ്പ് ഡോർ തുറന്നു; സ്റ്റെപ്പിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Share our post

കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. പൊയില്‍ക്കാവ് സ്വദേശിനി ലീലയ്ക്കാണ്(60) അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

വൈകീട്ട് നാല് മണിയോടെ പൊയില്‍ക്കാവ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ യാത്രക്കാർക്ക് ഇറങ്ങാനായി ഓട്ടോമാറ്റിക് ഡോര്‍ തുറന്നു. എന്നാൽ ബസ് നിര്‍ത്തുന്നതിന് മുമ്പ് ലീല പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അപകടം നടന്നയുടനെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!