‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’; വിവാഹവാർഷികത്തിൽ കല്യാണഫോട്ടോ പങ്കുവെച്ച് പിണറായി, ആശംസകളുമായി പ്രവർത്തകർ
കണ്ണൂർ: വിവാഹവാർഷിക ദിനത്തിൽ ജീവിതപങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇൻസ്റ്റഗ്രാമിലാണ് പിണറായി വിജയൻ ഭാര്യ കമലയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.
‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’ എന്ന അടിക്കുറിപ്പോടെ വിവാഹ വേളയിലെടുത്ത ചിത്രവും പുതിയ ചിത്രവുമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളറിയിക്കുന്നത്.
1979 സെപ്റ്റംബർ രണ്ടിനായിരുന്നു ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയൻ വിവാഹം കഴിച്ചത്. വീണാ വിജയനും വിവേക് കിരണും ആണ് മക്കൾ. മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് ആണ് വീണയുടെ ഭർത്താവ്.
