കാശിക്കെന്ന് കത്തെഴുതി നാടുവിട്ടു; ശിവസൂര്യയെ കാണാതായിട്ട് ഒരാഴ്ച
കണ്ണൂർ: പെരിങ്ങത്തൂരിൽനിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായുള്ള അന്വേഷണം ഒരാഴ്ചയായിട്ടും എങ്ങുമെത്തിയില്ല. ഒരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്ത് വച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസുമാണ് അന്വേഷണം നടത്തുന്നത്. മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചു വാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വച്ചായിരുന്നു വീട് വിട്ടിറങ്ങിയത്. എട്ടാം തീയതി മുതലാണ് കുട്ടിയെ കാണാതായത്.
