ഒന്നരവയസ്സുകാരന്റെ മരണം; നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

Share our post

കൊച്ചി: തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കുഞ്ഞിന് നേരേ നേരത്തേ അതിക്രമം ഉണ്ടായപ്പോൾ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് പിരിച്ചുവിട്ടത്.

വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. അന്വേഷണപുരോഗതി റിപ്പോർട്ട് മുദ്ര െവച്ച കവറിൽ കോടതിയിൽ നൽകി. 29-ന് വിഷയം വീണ്ടും പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!