വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരുക്ക്
കണ്ണൂർ ∙ സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്. പയ്യന്നൂർ ഏഴിലോട് വച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്. താടിക്ക് പരുക്കേറ്റ അദ്ദേഹത്തെ പയ്യന്നൂർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം.വി. ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ജയരാജൻ സഞ്ചരിച്ച കാറിനു പിന്നീൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
