നേവിയിൽ അഗ്നിവീർ
ഇന്ത്യൻ നേവിയിൽ അഗ്നിവീർ (MR) – 01/2027, 02/2027 ബാച്ചുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങി. വിവാഹിതരാകാത്ത ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം . യോഗ്യത കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് (Matriculation) വിജയിച്ചിരിക്കണം. പ്രായപരിധി: 01/2027 ബാച്ച്: 2004 ഡിസംബർ 01-നും 2009 മെയ് 31-നും ഇടയിൽ ജനിച്ചവർ. 02/2027 ബാച്ച്: 2005 മെയ് 01-നും 2009 ഒക്ടോബർ 31-നും ഇടയിൽ ജനിച്ചവർ. തെരഞ്ഞെടുപ്പ് രീതി: രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ (INET). സയൻസ്, മാത്തമാറ്റിക്സ്, ജനറൽ അവയർനസ് എന്നീ വിഷയങ്ങളിൽ നിന്നായി 50 ചോദ്യങ്ങൾ ഉണ്ടാകും. ഘട്ടം 2: ശാരീരികക്ഷമതാ പരീക്ഷ (PFT), രേഖാമൂലമുള്ള പരീക്ഷ, മെഡിക്കൽ പരിശോധന. ശമ്പളവും ആനുകൂല്യങ്ങളും: ആദ്യ വർഷം പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. ഇത് ഓരോ വർഷവും വർധിക്കും. നാല് വർഷത്തെ സേവനത്തിനുശേഷം സേവാ നിധി പാക്കേജായി ഏകദേശം 10.04 ലക്ഷം രൂപ ലഭിക്കും. സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. അപേക്ഷാ ഫീസ്: 550 രൂപയും 18% ജിഎസ്ടിയും (ആകെ ഏകദേശം 649 രൂപ) ഓൺലൈനായി അടയ്ക്കണം. https://joinindiannavy.gov.in വഴി ഓൺലെെനായി അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 06. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ: ഏപ്രിൽ 10, 11 തീയതികളിൽ അവസരം ലഭിക്കും. ഓൺലൈൻ പരീക്ഷ മെയ് മാസത്തിലായിരിക്കും.
