കെ.കെ.ശൈലജക്ക് കെട്ടിവെക്കാനുള്ള തുക മഹിളാ അസോസിയേഷൻ നല്കി
പേരാവൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ.ശൈലജക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകി. പേരാവൂരിൽ നടന്ന ചടങ്ങിൽഅഖിലേന്ത്യാ സെക്രട്ടറി എൻ.സുകന്യ തുക കൈമാറി. അസോസിയേഷൻ ഭാരവാഹികളായകെ.പി.വി. പ്രീത, എം.വി.സരള, സി .രജനി പി.റോസ, ടി.കെ.സുലേഖ, കെ.പി.രാധ, ജിജി ജോയ്, പി.എം.സൗദാമിനി,എം.കെ.രേഷ്മ, നിഷ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു
