ചെറുവാഞ്ചേരിയിൽ പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്
കണ്ണവം :ചെറുവാഞ്ചേരിയിൽ പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്.സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു.പി.അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്. സ്റ്റീൽ ബോംബ് വീടിൻ്റെ വരാന്തയിൽ നിന്ന് കണ്ടെത്തി. ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തിൽ കണ്ണവം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
