റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് വെട്ടില്‍
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്തതായി പരാതി. കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്നാണ് കാര്‍ഡില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 സെപ്റ്റംബര്‍ 18 ന് കാര്‍ഡ് ഉടമ മരിച്ചതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
തുവയൂർ സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാദേവിയുടെ പേര് വെട്ടാന്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഉത്തരവിട്ടു. ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ കാര്‍ഡ് റദ്ദാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
റേഷൻ കാർഡിൽ പറയുന്ന വീട്ടിൽ താൻ ഏറെ നാൾ താമസിച്ചിട്ടുണ്ടെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ നല്‍കുന്ന വിശദീകരണം. ശ്രീനാദേവിയുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്നാണ് പരാതിക്കാരുടെ പക്ഷം.
