ഓ​ട്ടോ ടാ​ക്സി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു നാ​ലു പേ​ർ​ക്കു പ​രി​ക്ക്

Share our post

മ​ട്ട​ന്നൂ​ർ: കൊ​തേ​രി​യി​ൽ ഓ​ട്ടോ ടാ​ക്സി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആ​ൾ​ട്ടോ കാ​റും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ചാ​ലോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രാ​യ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ റ​ഹി​യാ​ൻ, അ​മീ​ദ്, റ​ഹ്മ​ത്ത്, ഓ​ട്ടോ ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​ല്പ​നേ​രം മ​ട്ട​ന്നൂ​ർ – ക​ണ്ണൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!