ആനപ്രതിരോധ മതിലിന് മുകളിൽ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചു
ചെട്ടിയാംപറമ്പ്: കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആന പ്രതിരോധ മതിൽ കടന്ന് ആനകൾ കടന്നു വരുന്നത് തടയാൻ മതിലിന് മുകളിൽ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചു. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് വൈദ്യുത തൂക്കുവേലി സ്ഥാപിച്ചത്. പൂക്കുണ്ട് ഉന്നതി മുതൽ പാലത്തിങ്കൽ പടി വരെയുള്ള 600 മീറ്റർ ദൂരത്തിലാണ് വൈദ്യുത വേലി സ്ഥാപിച്ചത്. കൊട്ടിയൂർ, മണത്തണ, കീഴ്പ്പള്ളി സെക്ഷനിലെ ഫോറസ്റ്റ് ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് വൈദ്യുത തൂക്കു വേലിയുടെ നിർമാണം പൂർത്തിയാക്കിയത്.
