മട്ടന്നൂർ ഉരുവച്ചാലിലെ പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസായി ഉയർത്തുന്നു

Share our post

കണ്ണൂർ ജില്ലയിലെ ഉരുവച്ചാൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് 2026 മാർച്ച് 23 മുതൽ Class II Delivery Sub Post Office ആയി ഉയർത്താൻ തീരുമാനമായതായി പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. ഇതോടെ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിന് 670707 എന്ന പുതിയ PINCODE ആയിരിക്കും.
പുതിയ ക്രമീകരണപ്രകാരം കാഞ്ഞിലേരി, മാലൂർ, ശിവപുരം, തില്ലങ്കേരി, കയനി എന്നീ അഞ്ച് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ ഇനി മുതൽ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കും. ഈ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെയും PINCODE 670707 ആയി മാറ്റപ്പെടും

മേൽപ്പറഞ്ഞ അഞ്ച് പോസ്റ്റ് ഓഫീസുകളുടെ പരിധിയിൽ വരുന്ന എല്ലാ മെയിൽ സേവനങ്ങളും ഇനി മുതൽ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിലൂടെ ആയിരിക്കും വിതരണം ചെയ്യുക. അതിനാൽ കത്തുകൾ, പാർസലുകൾ തുടങ്ങിയവ അയയ്ക്കുമ്പോൾ അഡ്രസ്സിൽ 670707 എന്ന PINCODE ഉപയോഗിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ അറിയിപ്പ് തലശ്ശേരി ഡിവിഷൻ പോസ്റ്റ് ഓഫീസുകളുടെ സൂപ്രണ്ട് പുറത്തിറക്കിയതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!