ഒ​ന്ന​ര ല​ക്ഷം ക​വ​ർ​ന്ന കു​ട്ടി​ക്ക​ള്ള​ൻ പി​ടി​യി​ൽ

Share our post

ക​ണ്ണൂ​ർ: ടൗ​ൺ പോ​ലീ​സി​ന്‍റെ മി​ക​വി​ന് വീ​ണ്ടും ബി​ഗ് സ​ല്യൂ​ട്ട്. നി​ർ​മാ​ണ ക​മ്പ​നി ഓ​ഫീ​സി​ൽ ക​യ​റി പ​ണം അ​പ​ഹ​രി​ച്ച മോ​ഷ്ടാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ. ഒ​റീ​സ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക​ള്ള​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പിടികൂടി​യ​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ക​ണ്ണൂ​ർ താ​വ​ക്ക​ര​യി​ലെ സ്കൈ ​പാ​ല​സ് ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ ആ​കൃ​തി ഡി​സൈ​ന​ർ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ ഓ​ഫീ​സി​ൽ ക​യ​റി​യാ​യി​രു​ന്നു മോ​ഷ​ണം. ഓ​ഫീ​സി​ന്‍റെ മു​ൻ വാ​തി​ലിന്‍റെ പൂ​ട്ട് തു​റ​ന്ന് അ​ക​ത്തുക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ച ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. ശ​ബ്ദം കേ​ട്ട് അ​യ​ൽവീ​ട്ടു​കാ​ർ വി​വ​ര​മ​റി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ മോ​ഷ്ടാ​വ് ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് താ​വ​ക്ക​ര ഭാ​ഗ​ത്തുനി​ന്ന് ബാ​ഗു​മാ​യി ന​ട​ന്നുപോ​കു​ക​യാ​യി​രു​ന്ന​ പതിനേഴുകാര നെ സം​ശ​യാ​സ്പ​ദ​മാ​യി പി​ടി​കൂ​ടി​യ​ത്. ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​ബ്കു​മാ​റി​ന്‍റെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്ന് ടൗ​ൺ എ​സ്ഐ റ​ഷീ​ദ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബൈ​ജു,അ​ഖി​ൽ, സ​ഫീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!