കെ.എസ്.യു പ്രതിഷേധം അതിരുവിട്ടു, ആരോഗ്യമന്ത്രിക്ക് പരിക്ക്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രതിഷേധം. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. അപ്രതീക്ഷിതമായ പ്രതിഷേധത്തിൽ വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
