ക്രിസ്മസ് ബമ്പർ അടിച്ച ലോട്ടറി ടിക്കറ്റ് ‘നെയ്‌പാത്രത്തിനൊപ്പം’ കൊറിയർ അയച്ചു; 20 കോടിയെച്ചൊല്ലി കോടതിയിൽ തർക്കം

Share our post

പിറവം : ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടി ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടതായി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ പോലീസിൽ പരാതി നൽകി. താൻ എടുത്ത XC 138455 നമ്പർ ടിക്കറ്റാണ് നഷ്ടമായതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ശബരിമല ദർശനത്തിന് സജിമോന്റെ വാഹനം വിളിച്ചെത്തിയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ ഒരു നെയ്‌പാത്രം മറന്നുവെച്ചിരുന്നു. സജിമോൻ എടുത്ത ഭാഗ്യക്കുറി ടിക്കറ്റ് ഈ നെയ്‌പാത്രത്തിന് അടിയിലായിരുന്നു വെച്ചിരുന്നത്. പിന്നീട് ഈ പാത്രം കുറിയർ വഴി വിശാഖപട്ടണത്തേക്ക് അയച്ചുകൊടുത്തപ്പോൾ അറിയാതെ ടിക്കറ്റും അതിനൊപ്പം പോയി എന്നാണ് സജിമോൻ പരാതിയിൽ‌ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!