സി.ആർ.പി.എഫിൽ ജോലി ലഭിച്ച മഞ്ജിമ മനോജിനെ അനുമോദിച്ചു
പേരാവൂർ : സി.ആർ.പി.എഫിൽ ജോലി ലഭിച്ച പുതുശേരിയിലെ മഞ്ജിമ മനോജിനെ സി.പി.എം പുതുശേരി ബ്രാഞ്ച് അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ. എ. രജീഷ് മെമന്റോ കൈമാറി. കെ. കരുണൻ, വി. ഷിജു, എം. കരുണൻ, വി. വി. യശോദ, സി. രവി, കെ. സജിത്ത്, പി. ബിജു എന്നിവർ സംബന്ധിച്ചു. ചക്ക്യത്ത് ഷൈമയുടെയും മനോജിന്റെയും മകളാണ് മഞ്ജിമ.
