തിങ്കളാഴ്ച രാത്രിയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ മഴ പ്രതീക്ഷിക്കാം

Share our post

തിരുവനന്തപുരം∙ തിങ്കളാഴ്ച രാത്രിയോടെ (16–02–2025) ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു. ഇത് തമിഴ്‌നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും. ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് നിരീക്ഷണം. ചൊവ്വാഴ്ചയോ‌െട തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങും. നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും പുതിയ വിവരങ്ങൾ അനുസരിച്ച് കന്യാകുമാരി വഴി അറബിക്കടലില്‍ എത്താനാണ് സാധ്യത.

അങ്ങനെയെങ്കില്‍ അവസാന വാരത്തില്‍ കേരളത്തിന്റെ മധ്യ മേഖല മുതല്‍ തെക്കോട്ട് മഴ സാധ്യത പ്രതീക്ഷിക്കാം. ന്യൂനമര്‍ദത്തിന്റെ ട്രാക്ക്, തീവ്രത തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കും കേരളത്തിലെ മഴ സാധ്യത. തെക്കന്‍ ജില്ലകളില്‍ ഇടത്തരം മഴ പ്രതീക്ഷിക്കുന്നു. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഇപ്പോഴത്തെ സൂചന പ്രകാരം വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും.കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. ശ്രീലങ്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ട്. 16 മുതല്‍ 19 വരെയാണ് ശ്രീലങ്കയില്‍ മഴയ്ക്ക് സാധ്യത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!