തിരുവോണപ്പുറം വിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി
പേരാവൂർ : തിരുവോണപ്പുറം വിഷ്ണുക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി. പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 6.30ന് ഭക്തിഗാനസുധ. 13ന് രാവിലെ മുതൽ വൈകിട്ട് 6.30 വരെ ക്ഷേത്ര ചടങ്ങുകൾ. 6.45ന് ഇരട്ടത്തിടമ്പ് നൃത്തം, 8.15ന് അത്താഴപൂജ.
