സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ
അടൂർ: സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട മതിലകം മരവൂർ ഹരിഭവനത്തിൽ അനീഷ് ദാസിനെ (38) ആണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. ജനുവരി 18, ഫെബ്രുവരി രണ്ട് തീയതികളിലാണ് പെൺകുട്ടിയോട് നഗ്നതാപ്രദർശനം നടത്തിയത്.
ഇയാളെ കുട്ടിക്ക് കണ്ടു പരിചയം പോലും ഇല്ലാത്തതിനാൽ വാഹനത്തിന്റെ നിറവും സംഭവം നടന്ന സമയവും മറ്റും നൽകി പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ പൊലീസ് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഒട്ടേറെ ക്യാമറകൾ നിരീക്ഷിച്ച ശേഷമാണ് അനീഷ് ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തിയത്.
ചൊവ്വാഴ്ച പ്രതിയെ കിഴക്കേ കല്ലടയിലെ വീട്ടിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്ഐ അനീഷ് എബ്രഹാം, സിപിഒമാരായ രാഹുൽ ജയപ്രകാശ്, എസ് ഒ ശ്യാംകുമാർ, എസ് ബൈജു, അർജ്ജുൻ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
