ചാക്കാട് ദിലീപന്‍ വധക്കേസ്: മുഴുവന്‍ കുറ്റാരോപിതരെയും ഹൈക്കോടതി വെറുതെ വിട്ടു

Share our post

കൊച്ചി: ചാക്കാട് ദിലീപന്‍ വധക്കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ ആളുകളെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതിപ്പട്ടികയിലെ ഒന്നുമുതല്‍ ഒമ്പത് വരെയുള്ള പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസില്‍ പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അന്ത്ലു എന്ന അബ്ദുള്‍ ഖാദര്‍, പി വി മുഹമ്മദ്, പി കെ അബൂബക്കര്‍, എ കെ സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍, എ പി മുഹമ്മദ് എന്നിവരെ തെളിവില്ലാത്തതിനാല്‍ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവർ എൻഡിഎഫ് മുൻപ്രവർത്തകരായിരുന്നു. 2008 ആഗസ്ത് 24നാണു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപന്‍ ആക്രമിക്കപ്പെട്ടതെന്നാണ് കേസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!