പേരാവൂരിൽ ഹാപ്പിനസ് റിജുവനേഷൻ സെന്റർ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പായ ഹാപ്പിനസ് റിജുവനേഷൻ സെന്റർ പേരാവൂരിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.സി ഫൗണ്ടറും ചെയർമാനുമായ ബിജു ശിവാനന്ദൻ അധ്യക്ഷനായി.കോ-ഫൗണ്ടർ മനോജ് രോഹിണി പദ്ധതി വിശദീകരിച്ചു. മിഷൻ ഹെൽത്തി കേരള ലോഗോ പ്രകാശനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ നിർവഹിച്ചു. പ്ലാറ്റിനം അംഗത്വ വിതരണം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ആറളം അബ്ദുൾ റഹ്മാൻ ഹാജി, ഡോ. അരുൺ ഉമ്മൻ, ബി.എസ്.എഫ് മുൻ അഡീഷണൽ ജനറൽ പി.കെ.മിശ്ര, ഫാ. മാത്യു തെക്കേമുറി, കെ.സുഭാഷ് ബാബു , കെ.ഉണ്ണികൃഷ്ണൻ , ക്യാപ്റ്റൻ സനിൽ ഗോപിനാഥ്, പി.മണികണ്ഠൻ, പ്രൊജക്ട് ഡയറക്ടർ സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. ഗോപി ജയൻ, വിഷ്ണു പ്രസാദ്, ഡോ. വി.രാമചന്ദ്രൻ, തോമസ് കൂവേലിൽ, എം.സി.കുട്ടിച്ചൻ എന്നിവരെ ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!