മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു
കോഴിക്കോട്: മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം കവർന്നു. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് കോഴിക്കോട് സ്വദേശി റിൻഷാദില്‍ നിന്ന് പണം കൊള്ളയടിച്ചത്. കാലിൽ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.രണ്ടു പേര്‍ ചേർന്നാണ് കവർച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.
