കേന്ദ്ര ബജറ്റ് 2026: ഏഴ് അതിവേ​ഗ റെയിൽ ഇടനാഴികൾ; കേരളമില്ല

Share our post

ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ബജറ്റിൽ കേരളം പ്രതീക്ഷിച്ചിരുന്ന അതിവേ​ഗ റെയിൽ, എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളില്ല. രാജ്യത്ത് ഏഴിടങ്ങളിൽ അതിവേ​ഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയിൽ കേരളം ഉൾപ്പെട്ടില്ല.

തീരദേശ ടൂറിസം പദ്ധതിയിലും കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളിലും കേരളത്തെ ഉൾപ്പെടുത്തി. നാളികേര ഉൽപ്പാദനം വികസിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴിയും പ്രഖ്യാപിച്ചു.

  • ദേശീയ മാനസിക ആരോ​ഗ്യ കേന്ദ്രം സ്ഥാപിക്കും
  • ഇന്ത്യ ആസ്ഥാനമായി ക്ല‍ൗഡ്‌ സേവനങ്ങൾ നൽകുന്ന കമ്പനികൾ 2047 വരെ നികുതി നൽകേണ്ട
  • പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ ഒന്നിന്‌ നിലവിൽ വരും
  • സേവന മേഖലയിൽ നിർമിത ബുദ്ധിയുടെ പ്രത്യാഘാതം പരിശോധിക്കാൻ സമിതി
  • കന്നുകാലി വളർത്തലിന് സബ്സിഡി
  • എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റൽ
  • ആദായനികുതി റിട്ടേൺ സമയപരിധി നീട്ടി
  • കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴി
  • സൂക്ഷ്മ സംരംഭകർക്ക് 2000 കോടി
  • അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ
  • അനിമേഷൻ, ​ഗെയിമിങ്, കോമിക് മേഖലകളിലെ വികസനം ലക്ഷ്യമിട്ട് കണ്ടന്റ് ക്രിയേറ്റർ ലാബുകൾ ആരംഭിക്കും
  • കാൻസർ, പ്രമേഹ മരുന്നുകളുടെ വില കുറയുംകന്നുകാലി വളർത്തലിന് സബ്സിഡി

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!