പേരാവൂർ ടൗൺ നവീകരണം; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി
പേരാവൂർ: പേരാവൂർ ടൗൺ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് നിവേദനം നല്കി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.അബ്ദുൾ റഷീദ്, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം കെ.ശശീന്ദ്രൻ എന്നിവരാണ് മന്ത്രി എം.ബി.രാജേഷിന്റെ ഓഫീസിലെത്തി നിവേദനം കൈമാറിയത്.
പഞ്ചായത്ത് തയ്യാറാക്കിയ ടൗൺ നവീകരണ പദ്ധതിയുടെ പ്ലാനും മന്ത്രിക്ക് കൈമാറി. ജനുവരി 29ന് നടക്കുന്ന ബജറ്റ് അവതരണത്തിൽ പേരാവൂർ ടൗൺ നവീകരണത്തിനുള്ള ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പറഞ്ഞു.
