ലോകത്ത് ആകെ 5 രാജ്യങ്ങളിൽ മാത്രം; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പരീക്ഷണ ഓട്ടം 26ന്

Share our post

കൊച്ചി ∙ ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ ട്രെയിൻ, നമോ ഗ്രീൻ ട്രെയിൻ ഇൗ മാസം 26 നു പരീക്ഷണം ഓട്ടം നടത്തും. ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചതായി ഫ്ലൂയിട്രോൺ ഗ്ലോബൽ സെയിൽസ് ഡയറക്ടർ മോട്ടി ഐപ് തോമസ് പറഞ്ഞു. കൊച്ചിയിലെ ഫ്ലൂയിട്രോൺ കമ്പനിയാണു ഹൈഡ്രജൻ ഫില്ലിങ് ജോലികൾ നിർവഹിക്കുന്നത്. റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) അനുമതി ലഭിച്ചാൽ നോർത്തേൺ റെയിൽവേയിലെ ജിന്ദ്– സോനിപത്ത് സ്റ്റേഷനുകൾക്കിടയിൽ 90 കിലോമീറ്റർ ദൂരത്തിൽ രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കും.

ലോകത്ത് ആകെ 5 രാജ്യങ്ങളിൽ മാത്രമാണു നിലവിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ്. ബ്രോഡ് ഗേജിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനാണ് .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!