അവസാന ലാപ്പിൽ കൈയോടെ മാലിന്യക്കുഴിയിൽ

Share our post

കണ്ണൂർ: തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തലേന്നുതന്നെ കണ്ണൂർ കോർപ്പറേഷന്റെ അഴിമതി ഭരണത്തിന്‌ പിടിവീണു. 167.6 കോടിയുടെ മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ സംസ്ഥാനതല സമിതി റദ്ദാക്കിയത്‌, കോർപ്പറേഷന്റെ അഴിമതിഭരണം കൈയോടെ വെളിവാക്കുന്നതായി. യുഡിഎഫിന്‌ സംസ്ഥാനത്ത്‌ ആകെയുള്ള കോർപ്പറേഷനാണ്‌ കണ്ണൂർ. വ്യവസ്ഥകൾ ചട്ടവിരുദ്ധമായി തിരുത്തി ഒറ്റ കരാറുകാരനിലേക്ക്‌ എത്തിച്ചതിന്‌ പിന്നിൽ ഞെട്ടിക്കുന്ന അഴിമതിയാണ്‌ നടന്നത്‌. നാൽപതുകോടിയുടെ പദ്ധതിയിൽ കൂട്ടിച്ചേർക്കൽ വരുത്തി 167.6 കോടി രൂപക്കാണ്‌ ഹൈദരാബാദിലെ കോയ ആൻഡ്‌ കന്പനിക്കും അയ്യപ്പാ ഇൻഫ്രാ പ്രൊജക്ട്‌സ്‌ കന്പനിക്കും ടെൻഡർ നൽകിയത്‌. ഇക്കാര്യം മനസിലാക്കിയ സിപിഐ എം ക‍ൗൺസിലർമാർ പരാതി നൽകിയതോടെ, ജില്ലാസെക്രട്ടറി കെ കെ രാഗേഷിനെ സ്വാധീനിക്കാൻ കരാറുകാർ നടത്തിയ വഴിവിട്ട നീക്കമാണ്‌ അഴിമതിക്കാര്യം പുറത്തറിയാൻ കാരണമായത്‌. കെ സുധാകരന്റെയും സണ്ണി ജോസഫിന്റെയും തട്ടകമായ കണ്ണൂരിലെ കോടികളുടെ അഴിമതി പുറത്തായത്‌ യുഡിഎഫിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!