കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് 19ന് തുടങ്ങും

Share our post

കൂത്തുപറമ്പ്: കണ്ണവം മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് ഈ മാസം 19, 20, 21, 22, 23 തീയതികളിലായി നടക്കും.സയ്യിദ് ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ് വൈഎസ് ജില്ല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മഖാം ഉറൂസിൽ നാത്ത് ശരീഫ് ആന്റ് ഖവാലി, സ്വലാത്ത് വാർഷികം, മതവിജ്ഞാന സദസ്സ്, മിശ്കാത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ കലാവിരുന്ന്, ശാദുലി റാത്തിബ്, സാംസ്കാരിക സമ്മേളനം, അനുമോദന ചടങ്ങ്, 1000 പേർ അണിനിരക്കുന്ന ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങിയവ ഉണ്ടാവും. 23ന് സമാപന സമ്മേളനം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര വിശിഷ്ടാതിഥിയാകും. അന്നേദിവസം അന്നദാനവും നടക്കുമെന്ന് സി.കെ.യൂസുഫ് ഹാജി, എ.ടി.അലി ഹാജി, എസ്.എം.കെ അഷറഫ്, അഷറഫ് ഹാജി തുടങ്ങിയവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!