ഭര്‍ത്താവ് മരിച്ച് നാല്പതാം നാൾ ഭാര്യ ജീവനൊടുക്കി

Share our post

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ  ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധയാണ് (55) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30നാണ് ഇവരെ ബാത്ത്‌റൂമിലെ സീലിംഗ് ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് പവിത്രന്‍ മരണപ്പെട്ടതിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു രാധ. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയിരുന്നു. അതിനിടെയാണ് ഇവര്‍ ജീവനൊടുക്കിയത്. മക്കള്‍: സരീഷ്, സജിന. മരുമക്കള്‍: വിനീഷ് (കൂവോട്), ഹരിത(മാതമംഗലം). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!