Connect with us

Kannur

സമ്പൂർണ മാലിന്യവിമുക്ത ജില്ലയായി: കൈയടിക്കാം കണ്ണൂരിന്

Published

on

Share our post

കണ്ണൂർ: കണ്ണൂരിന് അഭിമാനകരമായ നേട്ടങ്ങളിലൊന്നായി സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ നടത്തിവരുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണമാണ് നടന്നത്.പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.മാലിന്യ സംസ്‌കരണ രംഗത്ത് മികവുറ്റ പ്രവർത്തനത്തിന് ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരിക്ക് നൽകി.മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ വ്യത്യസ്തങ്ങളായ മാതൃകകൾ സൃഷ്ടിച്ച കതിരൂർ, പെരളശ്ശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂർ, കുഞ്ഞിമംഗലം, കുറ്റിയാട്ടൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സെൻട്രൽ ജയിലിന്റെയും വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാതല പുരസ്‌കാരങ്ങൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി വിതരണം ചെയ്തു. തുടർന്ന് കതിരൂർ പുല്യോട് വെസ്റ്റ് എൽപി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച മിനി സ്‌കിറ്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച സംഗീതശിൽപം എന്നിവ അരങ്ങേറി.കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത് പ്രതിജ്ഞ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ടി.സരള, എൻ.വി.ശ്രീജിനി, വി.കെ.സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എം. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം.സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് .പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിൽ കണ്ണൂർ ജില്ല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത് അതിന്റെ ഫലമായാണ് സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി എന്ന നേട്ടം കൈവരിക്കാനായത്. ആധുനിക നവകേരള സൃഷ്ടിക്ക് ശുചിത്വബോധമുള്ള സമൂഹം അനിവാര്യമാണ് -മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.


Share our post

Kannur

തീപോലെ ആളിക്കത്തി സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 4,140 രൂപയുടെ വർധന

Published

on

Share our post

കണ്ണൂർ: ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വർണം റെക്കോഡ് തകർത്ത് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണ വില 3,200 ഡോളർ കടന്നു. വ്യാപാരത്തിനിടെ 3,219 ഡോളർവരെ എത്തുകയും ചെയ്‌തു. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില റെക്കോഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ഗ്രാം വില 185 രൂപഉയർന്ന് 8,745 രൂപയിലും പവൻ വില 1,480 രൂപ കൂടി രൂപയിലുമെത്തി.

ഇന്നലെ കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയും പവന് 2,160 രൂപയും കൂടിയിരുന്നു. ഒറ്റദിവസം ഇത്രയും വില ഉയരുന്നത് ഇതാദ്യമായിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തിൽ കേരളത്തിലെ സ്വർണ വിലയിലുണ്ടായത് 4,140 രൂപയുടെ വർധന. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 150 രൂപ ഉയർന്ന് 7,200 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 105 രൂപയിലാണ് ഇന്നും വ്യാപാരം.

ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ

ഇന്ന് ഒരു പവൻ സ്വർണത്തിൻ വില 69,960 രൂപയാണ്. എന്നാൽ മനസിനിണങ്ങിയ സ്വർണാഭരണം വാങ്ങാൻ കൂടുതൽ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാൾമാർക്ക് ചാർജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് 75,000 രൂപയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വർണവിലയിലും പ്രതിഫലിക്കും. സീസൺ കാലമായതിനാൽ സ്വർണ്ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

Published

on

Share our post

കണ്ണൂർ: അഫിലിയേറ്റഡ് കോളേജിൽ 22-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എഫ്‌ വൈ യു ജി പി (ഏപ്രിൽ 2025) പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

‣പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് റെഗുലർ), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ് സൈറ്റിൽ.

‣പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്), (സി ബി സി എസ് എസ് സപ്ലിമെന്ററി), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ. പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി ബി സി എസ് എസ് റെഗുലർ), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.

‣ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ്‌ സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷിൻ ലേണിങ് (റഗുലർ, സപ്ലിമെൻ്ററി), ഏപ്രിൽ 2025 പ്രായോഗിക, പ്രോജക്ട് പരീക്ഷകൾ മേയ് ആറ്, ഏഴ് തീയതികളിലായി കാഞ്ഞങ്ങാട്, നെഹ്റു ആ൪ട്സ് ആൻഡ്‌ സയന്‍സ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടണം.

‣സർവകലാശാല അഫിലിയേറ്റഡ് കോളേജ്, സെൻ്ററുകളിലെ മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ, സപ്ലിമെന്ററി ലാറ്ററൽ എൻട്രി ഉൾപ്പെടെ) നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 24.

‣ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് അഞ്ച്.

‣മാനേജ്‌മൻറ് സ്റ്റഡീസ് പഠന വകുപ്പിൽ സ്ഥിരം അധ്യാപക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒഴിവ്: പ്രൊഫസർ ഒന്ന്, അസോസിയേറ്റ് പ്രൊഫസർ ഒന്ന്, അസിസ്റ്റൻറ് പ്രൊഫസർ -രണ്ട്. അപേക്ഷിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ 10-ന് തുടങ്ങും.

28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിൻറൗട്ടുകൾ മറ്റ് അനുബന്ധ രേഖകൾ സഹിതം മേയ് അഞ്ചിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.


Share our post
Continue Reading

Kannur

വീട്ടില്‍ അനധികൃത പടക്ക വില്‍പന; മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: നിയമ വിരുദ്ധമായി വീട്ടില്‍ പടക്കം സംഭരിച്ച് വില്‍പ്പന നടത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. ഞാറ്റുവയല്‍ ലക്ഷ്മി നിവാസില്‍ താമസക്കാരായ സണ്‍ മഹേന്ദ്രന്‍ (40), സഹോദരന്‍മാരായ മഹേന്ദ്രന്‍ (35), മുനീഷ്‌കുമാര്‍ (33) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. വില്‍പ്പനക്ക് സൂക്ഷിച്ച വന്‍ പടക്കശേഖരവും പോലീസ് പിടികൂടി. ഞാറ്റുവയല്‍ റെഡ് സ്റ്റാര്‍ വായനശാലക്ക് സമീപത്തെ വീട്ടില്‍ തമിഴ്‌നാട്ടില്‍ നിന്ന് പടക്കങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ഇന്നലെ രാത്രി 8.45നാണ് പോലീസ് സംഘം റെയിഡ് നടത്തി പടക്കങ്ങള്‍ പിടിച്ചെടുത്തത്. ഗ്രേഡ് എസ്.ഐമാരായ ഷിജോ അഗസ്റ്റിന്‍, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ വിജു മോഹനന്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!