സാന്ത്വനം മുരിങ്ങോടി യൂണിറ്റ്‌ റമദാൻ കിറ്റ്‌ വിതരണം

Share our post

മുരിങ്ങോടി: മുസ്ലിം ജമാഅത്ത്,എസ്. വൈ. എസ്, എസ്‌.എസ്‌.എഫ്‌, സ്വാന്തനം മുരിങ്ങോടി എന്നിവ അലിഫ്‌ ക്യാമ്പസിൽ വെച്ച്‌ നിർധരരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നല്കി. എസ്. വൈ. എസ്. ഇരിട്ടി സോൺ മുൻ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്‌ യൂണിറ്റ്‌ പ്രസിഡന്റ് യു.കെ ഇബ്രാഹിം ഹാജി അധ്യക്ഷനായി. എസ്. വൈ. എസ്. മുരിങ്ങോടി യൂണിറ്റ്‌ സെക്രട്ടറി ജാബിർ ഹാജി ‌, എസ്. വൈ. എസ് മുരിങ്ങോടി യൂണിറ്റ്‌ ഭാരവാഹികളായ സക്കരിയ, സാദിഖ്‌, മുനീർ എന്നിവർ പങ്കെടുത്തു. മുരിങ്ങോടി യൂണിറ്റ്‌ പരിധിയിലെ നിർധരരായ 100-ഓളം കുടുംബങ്ങൾക്കാണ്‌ റമദാൻ കിറ്റുകൾ നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!