Connect with us

Kerala

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് മതി; നിയമം ബാധകം 2023 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ക്ക്

Published

on

Share our post

രാജ്യത്തെ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി ജനനതീയതി തെളിയിക്കാനുള്ള രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മതിയാകും.2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കാണ് ഈ നിയമം ബാധകം.2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവരാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഏഴ് രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1967ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.ജനന-മരണ രജിസ്ട്രാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചയാളുകള്‍ ജനനത്തീയതി തെളിയിക്കുന്നതിനായി ഹാജരാക്കാവൂ.

2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവര്‍ക്ക് ജനനത്തീയതിയുടെ തെളിവായി മറ്റ് രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. താഴെ പറയുന്ന രേഖകള്‍ അത്തരക്കാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.അംഗീകൃത സ്‌കൂളുകളോ, വിദ്യാഭ്യാസ ബോര്‍ഡോ നല്‍കുന്ന ട്രാന്‍സ്ഫര്‍, ലീവിങ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍.അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തി ആദായനികുതി വകുപ്പ് നല്‍കുന്ന അക്കൗണ്ട് നമ്ബര്‍ കാര്‍ഡ് (പാന്‍ കാര്‍ഡ്).സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് റെക്കോര്‍ഡിന്റെയോ വിരമിച്ച ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ ഓര്‍ഡറിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രേഖ.ഡ്രൈവിങ് ലൈസന്‍സ്.തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്.ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍ നല്‍കുന്ന പോളിസി ബോണ്ട്.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!