Connect with us

Kannur

നവോത്ഥാന ചരിത്രം പാടി വനിതാ പൂരക്കളി

Published

on

Share our post

പിലാത്തറ:”ചൊല്ലിയാടുന്നു നാം പൊട്ടൻ തെയ്യം കഥ സത്യം പറഞ്ഞവൻ പൊട്ടനായ കഥ ശങ്കര ഗർവ് തകർത്തെറിഞ്ഞ കഥ ചന്തത്തിലാടി കളിക്കുന്നു ഞങ്ങളും’ പാട്ടിൽ പറയുംപോലെ ചന്തത്തിൽ പൂരക്കളിയുടെ ചുവടുവയ്ക്കുകയാണ് ചെറുതാഴം കൊവ്വലിലെ മുപ്പതോളം വനിതകൾ. കേരള നവോത്ഥാന ആശയങ്ങൾ കോർത്തിണക്കി ഒരു മണിക്കൂർ നീളുന്ന പൂരക്കളിയുമായി അരങ്ങിലെത്താൻ ഒരുങ്ങുകയാണ് ഇവർ. ചെറുതാഴം റെഡ്സ്റ്റാർ കൊവ്വലിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ പൂരക്കളി രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.പൂരക്കളിയിലെ അഞ്ച് നിറങ്ങൾ വ്യത്യസ്തങ്ങളായ വിഷയങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. പുരാണ കഥകൾക്ക് പകരം നവോത്ഥാനചരിത്രമാണ് പാട്ടുകളുടെ വിഷയം.

മേൽക്കളി രാമായണത്തിന് പകരമായി ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയ പൊട്ടൻതെയ്യത്തിന്റെ കഥയാണ് ഈണത്തിനൊത്ത് ചിട്ടപ്പെടുത്തിയത്. നവോത്ഥാനപ്രസ്ഥാനങ്ങൾ, നേതാക്കൾ, സമരങ്ങൾ ഇവയെല്ലാം പൂരക്കളിയിലൂടെ സമൂഹത്തെ ഓർമപ്പെടുത്തുകയാണ് ഈ വനിതാ പൂരക്കളിസംഘം.ക്ലബ്‌ വാർഷികത്തിൽ വനിതാപൂരക്കളി അവതരിപ്പിക്കാമെന്ന ആശയം ഉദിച്ചയുടൻ പ്രദേശത്തെ പെണ്ണുങ്ങൾ മുന്നിട്ടിറങ്ങി. പ്രായഭേദമന്യേ അവർ ഒന്നിച്ചു. കുട്ടികൾ മുതൽ പ്രായമായവർവരെ സംഘത്തിലുണ്ട്. നവോത്ഥാന പൂരക്കളിയിൽ ഒന്നാംനിറവും രണ്ടാംനിറവും തൊഴുതുപാട്ടും ചിട്ടപ്പെടുത്തിയത് പൂരക്കളി കലാകാരനായ സുരേഷ് പരവന്തട്ടയാണ്. മേൽക്കളി പൊട്ടൻതെയ്യ കഥയും ചിന്തുപാട്ടും ചിത്രകാരൻ കെ കെ ആർ വെങ്ങരയാണ് രചിച്ചത്.ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് വേദികളിലേക്കെത്തുന്നത്‌. 30ന് കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്‌ വാർഷിക പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അരങ്ങേറ്റം ഉദ്ഘാടനംചെയ്യും.


Share our post

Kannur

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Published

on

Share our post

കണ്ണൂര്‍: താലൂക്കിലെ എളയാവൂര്‍ വില്ലേജില്‍പ്പെട്ട എളയാവൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

പയ്യന്നൂര്‍ താലൂക്കിലെ പാണപ്പുഴ വില്ലേജില്‍പ്പെട്ട ആലക്കാട് കണ്ണങ്ങാട്ടുഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും


Share our post
Continue Reading

Kannur

കാർ സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1.22 ലക്ഷം രൂപ

Published

on

Share our post

മയ്യിൽ: സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫോൺ വിളി വന്ന് ഒരാഴ്‌ചയ്ക്കു ശേഷം തപാലിലൂടെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു. അത് സ്ക്രാച്ച് ചെയ്‌തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടി എന്നിവ അടയ്ക്കാനുണ്ടെന്നും പറഞ്ഞു 1,22,300 രൂപ അയച്ചു നൽകി. എങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ട പ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.


Share our post
Continue Reading

Kannur

ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ

Published

on

Share our post

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ രാവിലെ ഒമ്പതിന് ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്.ജര്‍മനിയില്‍ സ്റ്റാഫ് നേഴ്‌സ്, ഓസ്‌ട്രേലിയയില്‍ അസിസ്റ്റന്റ് ഇന്‍ നഴ്‌സിംഗ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍ തസ്തികകളില്‍ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്‌സ്, പേര്‍സണല്‍ കെയര്‍ അസിസ്റ്റന്റ്, ഹോം നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡി ഡബ്ല്യൂ എം എസില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂ എം.എസ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!