Connect with us

Kannur

കെ.എസ്.ആർ.ടി.സി വിനോദ യാത്ര: 26ന് മൂന്നാർ, ജനുവരി രണ്ടിന് കൊച്ചി, ഗവി

Published

on

Share our post

കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദ യാത്രക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബർ 26ന് വൈകുന്നേരം ഏഴ് മണിക്ക് തലശ്ശേരിയിൽ നിന്ന് മൂന്നാറിലേക്കാണ്് യാത്ര. 27ന് രാവിലെ അടിമാലിയിൽ ഫ്രഷ് അപ്പ് ആയ ശേഷം മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിലൂടെ മറയൂരിലേക്ക്. മുരുകമല ഇരച്ചിപ്പാറ വെള്ളച്ചാട്ടം, കാന്തല്ലൂർ ഫ്രൂട്ട്സ് ഗാർഡൻ, ഭ്രമരം പോയിന്റ് എന്നിവ കണ്ട് ചന്ദനക്കാടിലൂടെ ജീപ്പ് സവാരി. തുടർന്ന് ക്യാമ്പ് ഫയർ. മറയൂരിലാണ് വിശ്രമം ഒരുക്കുക. 28ന് രാവിലെ തലയാർ ടീ എസ്റ്റേറ്റും മൂന്നാർ സിഗ്നൽ പോയിന്റും കടന്ന് ഗ്യാപ്പ് റോഡ് വ്യൂ പോയിന്റും മലൈ കള്ളൻ ഗുഹയും താണ്ടി ഉടുമ്പൻചോലയിലേക്കും അതുവഴി ചതുരംഗപ്പാറയിലേക്കും. തുടർന്ന് രാജാക്കാട് വഴി പൊന്മുടി ഡാമും സന്ദർശിച്ച് രാത്രിയോടെ മടക്കം. 29 രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തും.

കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലെത്തി നെഫർറ്റിറ്റി ആഡംബര ക്രൂയിസ് കപ്പൽയാത്ര. കപ്പലിലെ ഗെയിമുകൾ, ലൈവ് മ്യൂസിക്ക്, ബുഫെ ഡിന്നർ, അപ്പർ ഡക്ക് ഡിജെ വിഷ്വലൈസിങ്ങ് ഇഫക്, തിയേറ്റർ സൗകര്യങ്ങളിൽ ഉല്ലസിച്ച് അറബിക്കടലിലൂടെ അഞ്ചു മണിക്കൂർ യാത്ര. മൂന്നിന് രാവിലെ അഞ്ച് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും
ജനുവരി രണ്ടിന് വ്യാഴാഴ്ച തലശ്ശേരിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഗവി യാത്ര ആരംഭിക്കുക. മൂന്നിന് രാവിലെ റാന്നിയിൽ ഫ്രഷപ്പായ ശേഷം അടവിയിലെ കുട്ടവഞ്ചി സവാരി കഴിഞ്ഞ് കാനനഭംഗി നുകർന്ന് മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകൾ സന്ദർശിക്കും. തുടർന്ന് വണ്ടിപ്പെരിയാറിലേക്കും അവിടെ നിന്ന് കുമളിയിലേക്കും. വിശ്രമത്തിന് ശേഷം ജനവരി നാലിന് രാവിലെ എട്ട് മണിക്ക് കമ്പത്തേക്ക്. മുന്തിരിത്തോട്ടത്തിന്റെയും പച്ചക്കറിത്തോട്ടത്തിന്റെയും ഭംഗി ആസ്വദിച്ച് താനിക്കുഴി, ഒട്ടകത്തലമേട്, സ്പൈസസ് ഗാർഡൻ, രാമക്കൽമേട് കഴിഞ്ഞ് അഞ്ചിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ബുക്കിങ്ങിന് ഫോൺ: 9497879962


Share our post

Kannur

വിഷുവിനോടനുബന്ധിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

Published

on

Share our post

കണ്ണൂർ : വിഷുവിനോടനുബന്ധിച്ച് ബെംഗളൂരുവിൽ (എസ്എംവിബി) നിന്ന് കണ്ണൂരിലേക്കും തിരിച്ചും (06573/06574) പ്രത്യേക തീവണ്ടി ഓടിക്കും. വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് (06573) രാത്രി 11.55-നു പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരെത്തും. കണ്ണൂരിൽ നിന്ന് (06574) തിങ്കളാഴ്ച വൈകിട്ട് 6.25-ന് പുറപ്പെടും. ചൊവ്വാഴ്‌ച രാവിലെ എട്ടിന് ബെംഗളൂരുവിലെത്തും. കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.


Share our post
Continue Reading

Kannur

സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കീറ രാമന്‍ അന്തരിച്ചു

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്‍ഡനില്‍ കീറരാമന്‍(87) അന്തരിച്ചു. സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായി. എകെജിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പിന്നീട് എം.വി രാഘവനെതിരെ പാര്‍ട്ടി നടപടി എടുത്തതിനെതിരെ പ്രതിഷേധിച്ചതിന് ഏരിയ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടതോടെ എം.വി രാഘവനൊപ്പം സിഎംപിയില്‍ സജീവമായി. 1996ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭാര്യ: പരേതയായ ടി. രതീദേവി (കല്യാശേരി സഹകരണ ബാങ്ക് റിട്ട മാനേജര്‍). മക്കള്‍: രാജേഷ് (എന്‍ജിനീയര്‍, ചെന്നൈ), രതീഷ്. മരുമക്കള്‍: ലിജിത, വിജിത. മൃതദേഹം ഇന്ന് 9.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലും 10.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഉച്ചക്ക് 12-ന് ഏഴാംമൈല്‍ ശ്മശാനത്തില്‍.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!