Kannur
എ.ഡി.എം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്.
പി.പി ദിവ്യക്ക് ജാമ്യം അനുവദിച്ചപ്പോഴുണ്ടായിരുന്ന പ്രധാന ഉപാധികളിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളില്‍ ഇളവ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയാകും.
തെളിവുകള്‍ സംക്ഷിക്കണം എന്ന ആവശ്യവുമായി നവീൻ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരുന്നത് ബുധനാഴ്ചയായിരുന്നു. എന്നാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
കണ്ണൂർ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ദിവ്യയ്ക്ക് 11 ദിവസത്തിനു ശേഷം നവംബർ എട്ടിനാണ് ജാമ്യം ലഭിച്ചത്. എ.ഡി.എം. കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.
Kannur
കണ്ണൂരിൽ ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു
കണ്ണൂർ: യു.എ.ഇയിൽ നിന്നു വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്സ് സ്ഥീരീകരിച്ചു. യു.എ.ഇ.യിൽ നിന്നു വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും.കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
Kannur
ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ
ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. തസ്തികകളുടെ പേര്, ഒഴിവ്, യോഗ്യത, വേതനം എന്ന ക്രമത്തിൽ –
1) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാംഎൽഎച്ച്) ഒഴിവ് – ഒന്ന്, യോഗ്യത- വിഎച്ച്എസ്സി അഗ്രികൾച്ചർ/ലൈവ് സ്റ്റോക്ക്, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
2) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി-എഫ്ഐഎംഐഎസ്) ഒഴിവ്-ഒന്ന്, യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ് വേഡ്, എക്സൽ), വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. 2024 ജൂൺ 30 ന് 35 വയസ്സിൽ കൂടാൻ പാടില്ല, വേതനം 15000 രൂപ.
3) ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ എച്ച്), ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്ഐഎസ്ഡി-ഡി ഡി യു ജി കെ വൈ), ഒഴിവ് – മൂന്ന്, യോഗ്യത-പിജി, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം https://kudumbashree.org/ എന്ന വെബ്സൈറ്റിൽ ലഭിക്കും. ഡിസംബർ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കണ്ണൂർ ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിഡിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ബി എസ് എൻ എൽ ഭവൻ മൂന്നാം നില, റബ്കോ ബിൽഡിംഗിന് സൗത്ത് ബസാർ, കണ്ണൂർ, ഫോൺ – 0497 2702080.
Kannur
ബസില്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
ശ്രീകണ്ഠപുരം: ഓടുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളക്കൈ കിരാത്തെ ചിറയില്‍ ഹൗസില്‍ എം. വിപിനെയാണ് (29) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ടി.എൻ. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ്- ശ്രീകണ്ഠപുരം വഴി ഇരിക്കൂര്‍ പെരുമണ്ണിലേക്ക് പോവുകയായിരുന്ന നെല്ലൂര്‍ ബസിലായിരുന്നു കത്തിക്കുത്ത് നടന്നത്. ബസ് രാത്രി 7.45ഓടെ ചെങ്ങളായില്‍ എത്തിയപ്പോള്‍ പൈസക്കരി സ്വദേശി അഭിലാഷിനെ (29) കത്തി കൊണ്ട് വിപിന്‍ കുത്തുകയായിരുന്നു. കഴുത്തിലാണ് കുത്തേറ്റത്. ബസിലെ യാത്രക്കാര്‍ കത്തി പിടിച്ചുവാങ്ങുന്നതിനിടയില് വിപിനും പരിക്കേറ്റിരുന്നു.പരിക്കേറ്റ അഭിലാഷിനെ ആദ്യം ശ്രീകണ്ഠപുരം സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിപിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈയാളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു