Connect with us

India

പള്ളികളില്‍ ഇനി സര്‍വേ പാടില്ല;പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്, ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി

Published

on

Share our post

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പുതിയ അന്യായങ്ങളൊന്നും ഫയലില്‍ സ്വീകരിക്കരുതെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നിലവിലുള്ള അന്യായങ്ങളില്‍ നടപടികളും അന്തിമവിധികളും പാടില്ല. സര്‍വേകള്‍ ഒരു കാരണവശാലും നടത്തരുതെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ സഞ്ജയ് കുമാര്‍, കെ. വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന ഹരജികളും നിയമം തന്നെ റദ്ദാക്കണമെന്നുമുള്ള ഹരജികളുമാണ് കോടതി പരിഗണിച്ചത്. ഗ്യാന്‍വാപി, മധുര ശാഹീ ഈദ്ഗാഹ് മസ്ജിദ്, സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് തുടങ്ങി 10 പള്ളികളിലെ കേസുകള്‍ക്ക് ഈ വിധി ബാധകമാണ്.

കേസുകള്‍ ഇപ്പോള്‍ ഈ കോടതിയുടെ പരിഗണനയിലാണ്. ചിലപ്പോള്‍ കക്ഷികള്‍ പുതിയ അന്യായങ്ങള്‍ സിവില്‍ കോടതികളില്‍ ഫയല്‍ ചെയ്‌തേക്കാം. പക്ഷെ, സിവില്‍ കോടതികള്‍ അന്യായങ്ങള്‍ ഫയലില്‍ സ്വീകരിക്കുകയോ ഉത്തരവുകള്‍ പാസാക്കുകയോ ചെയ്യരുത്. നിലവില്‍ സിവില്‍ കോടതികള്‍ പരിഗണിക്കുന്ന കേസുകളില്‍ ഇനി മുതല്‍ ഇടക്കാല ഉത്തരവുകളോ അന്തിമ ഉത്തരവുകളോ പാടില്ല. സര്‍വേ ഉത്തരവുകളും പാടില്ല.”- കോടതി വ്യക്തമാക്കി. ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും നിയമം തന്നെ ഇല്ലാതാക്കണമെന്നുമുള്ള ഹരജികളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. ഒരു മാസത്തിനകം ഇത് ചെയ്യണം. പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ ഇത് ഏതെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.

രാജ്യത്തെ പത്ത് പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെയായി 18 അന്യായങ്ങളാണ് നിലവില്‍ വിവിധ സിവില്‍ കോടതികളുടെ പരിഗണനയില്‍ ഉള്ളതെന്ന് കോടതി പറഞ്ഞു. വളരെ കാലം മുമ്പ് തന്നെ ആരാധനാലയ സംരക്ഷണം നിയമം സുപ്രിംകോടതി ശരിവച്ചതാണെന്നും എന്നിട്ടും സിവില്‍ കോടതികള്‍ സുപ്രിംകോടതിയുമായി മല്‍സരിക്കുകയാണെന്നും വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് കെ. വി. വിശ്വനാഥന്‍ വിമര്‍ശിച്ചു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ സ്റ്റേ ചെയ്യാതെ തരമില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, സംഭല്‍ ശാഹീ ജാമിഅ് മസിജിദ് കമ്മിറ്റി, മധുര ശാഹീ ജാമിഅ് മസ്ജിദ് കമ്മിറ്റി,കോണ്‍ഗ്രസ് നേതാക്കളായ അലോക് ശര്‍മ, പ്രിയ മിശ്ര, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സി.പി.എം, മുസ്‌ലിം ലീഗ്, ഡിഎംകെ, ആര്‍ജെഡി എം.പി മനോജ് കുമാര്‍ ഝാ, എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര അത്‌വാദ് തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം നല്‍കിയിട്ടില്ല.


Share our post

India

നീറ്റ് പരീക്ഷയും ഓൺലൈനിലേക്ക്

Published

on

Share our post

ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (നീറ്റ്) ഓൺലൈനായി നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഐ.എസ്.ആർ.ഒ. മുൻമേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉന്നതതലസമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തവർഷത്തെ നീറ്റ് പരീക്ഷയിൽ മാറ്റങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.


Share our post
Continue Reading

India

ടിക്കറ്റ് നിരക്കിന് ടേക്ക് ഓഫ്; വിമാനനിരക്ക് പൊടുന്നനെ ഉയർത്തി

Published

on

Share our post

അബുദാബി: ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയരുമെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.  

യുഎഇയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ഒരാൾക്കു പോയി വരാൻ 55,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഏറ്റവും കുറഞ്ഞത് 2.25 ലക്ഷത്തിലേറെ രൂപ നൽകണം. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവയിൽ നിരക്ക് 3.8 ലക്ഷം മുതൽ 4.7 ലക്ഷം വരെയും.

വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിൽ സ്വകാര്യ, പൊതു എയർലൈനുകൾ മത്സരിക്കുകയാണ്. ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിൽ ജനുവരി 6ന് സ്കൂളുകൾ തുറക്കുന്നതിനാൽ നാട്ടിൽനിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കും വൻതോതിൽ ഉയർത്തിയിരിക്കുകയാണ്. ജനുവരി 20 വരെ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാലേ കേരളത്തിൽനിന്നും ഗൾഫിലേക്ക് യാത്ര ചെയ്യാനാകൂ.

സീസൺ സമയത്ത് യാത്ര അബുദാബിയിൽനിന്നാണെങ്കിൽ 4000 മുതൽ 10,000 രൂപ വരെ അധികം നൽകണം. എന്നാൽ ഓഫ് പീക്ക് സമയത്ത് അബുദാബിയിൽനിന്ന് ചില എയർലൈനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. 

കണ്ണൂരിലേക്ക് യുഎഇയിൽനിന്ന് അധികം സർവീസില്ലാത്തതിനാൽ നിരക്ക് താരതമ്യേന കൂടുതലാണ്. നിലവിൽ ഇൻഡിഗോയ്ക്കും എയർഇന്ത്യ എക്സ്പ്രസിനുമാണ് പ്രതിദിന സർവീസുള്ളത്.

ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്ക് പോയി യുഎഇയിൽ സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം (ജനുവരി 5) തിരിച്ചു വരാൻ പൊള്ളുന്ന  നിരക്കാണ് ഈടാക്കുന്നത്. വിവിധ എയർലൈനുകളിൽ ഒരാൾക്കും നാലംഗ കുടുംബത്തിനും ഈടാക്കുന്ന നിരക്ക് ചുവടെ;

1.എയർ ഇന്ത്യ എക്‌സ്‌പ്രസ് – ₹ 56,000
നാലംഗ കുടുംബത്തിനായി – ₹ 2.3 ലക്ഷം
2.ഇന്ത്യഗോ – ₹ 53,500
നാലംഗ കുടുംബത്തിനായി – ₹ 2.3 ലക്ഷം
3.സ്പൈസ് ജെറ്റ് – ₹ 58,000
നാലംഗ കുടുംബത്തിനായി – ₹ 2.49 ലക്ഷം
4.എയർ ഇന്ത്യ – ₹ 82,500
നാലംഗ കുടുംബത്തിനായി – ₹ 2.45 ലക്ഷം
5.എയർ അറേബ്യ (ഷാർജ) – ₹ 61,000
നാലംഗ കുടുംബത്തിനായി – ₹ 2.44 ലക്ഷം
6.ഓമാൻ എയർ (മസ്കറ്റ്) – ₹ 56,600
നാലംഗ കുടുംബത്തിനായി – ₹ 2.14 ലക്ഷം
7.ജസീറ (കുവൈത്തിലെ വഴി) – ₹ 97,000
നാലംഗ കുടുംബത്തിനായി – ₹ 3.89 ലക്ഷം
8.ഗൾഫ് എയർലൈൻസ് – ₹ 1,30,00
നാലംഗ കുടുംബത്തിനായി – ₹ 4.7 ലക്ഷം
9.ഇത്തി‌ഹാദ് എയർലൈൻസ് – ₹ 71,500
നാലംഗ കുടുംബത്തിനായി – ₹ 2.45 ലക്ഷം
10.ആക്കാർ എയർ (മുംബൈ) – ₹ 65,000
നാലംഗ കുടുംബത്തിനായി – ₹ 2.60 ലക്ഷം

ക്രിസ്മസ്, പുതുവർഷം, ഓണം, വിഷു, പെരുന്നാൾ, വിവാഹം തുടങ്ങി വിശേഷ ദിവസങ്ങൾ ഉറ്റവരോടൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിൽ ഒരാഴ്ചത്തേക്കും രണ്ടാഴ്ചത്തേക്കും നാട്ടിലേക്കു പോകുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. പ്രധാന ടൂറിസം കേന്ദ്രമായ യുഎഇയിലേക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് സീസൺ ഭേദമന്യേ യാത്രക്കാരുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ലിവ ഫെസ്റ്റിവൽ, ഷാർജ ഇവന്റ്സ് ഫെസ്റ്റിവൽ, ക്രിസ്മസ്, പുതുവർഷം തുടങ്ങി യുഎഇയിൽ ഉത്സവകാലമായതിനാൽ പ്രവാസികളുടെ ബന്ധുക്കൾ യുഎഇയിലേക്ക് വരുന്നതും വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഎഇ-കേരള-യുഎഇ സെക്ടറുകളിൽ സീസൺ വ്യത്യാസമില്ലാതെ എല്ലാ കാലത്തും ശരാശരി യാത്രക്കാരുണ്ട്. 

വിമാന കമ്പനികളുടെ മറ്റു സെക്ടറുകളിലെ നഷ്ടം നികത്തുന്നതും ഗൾഫ്-കേരള സെക്ടറിലെ ലാഭം വഴിയാണ്. അതിനാൽ പീക്ക് സീസൺ എന്ന ഓമനപ്പേരിട്ട് വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.


Share our post
Continue Reading

India

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവ്വീസ് നടത്താനൊരുങ്ങുന്നു

Published

on

Share our post

ദില്ലി: രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവ്വീസ് നടത്താനൊരുങ്ങുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് സമ്മാനമാകാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്തേക്കും. ദില്ലി ശ്രീനഗർ റൂട്ടിൽ സർവീസ് നടത്താനാണ് ആലോചന. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകൾ സജ്ജമാകുന്നതെന്ന് ഐ.സി.എഫ് ജനറൽ മാനേജർ പറഞ്ഞു.

ചെയർ കാർ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെയാണ് 16 സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതിന്‍റെ വരവ്. ദില്ലിയിൽ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറിൽ എത്തുകയും ചെയ്യുന്ന നിലയിലുളള സർവീസാണ് പരിഗണനയിലെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. എസി ത്രീ ടയർ , ടൂ ടയർ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേർക്ക് സ്ലീപ്പർ ട്രെയിനിൽ യാത്ര ചെയ്യാം. ലഖ്നൌവിലെ ആർഡിഎസ്ഒയിലെ പരിശോധനകൾക്ക് ശേഷം കമ്മീഷനിംഗിന് മുന്നോടിയായുള്ള നടപടികൾക്കായി ട്രെയിനുകൾ ചെന്നൈ ഐസിഎഫിലെത്തിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രയിൽ വലിയ കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളുമടക്കം യാത്രയെ സുഖരമാക്കുന്ന തരത്തിലാണ് നിർമ്മാണം. യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം നിരവധി പ്രത്യേകതകളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ നിർമ്മിച്ചിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!