Connect with us

Kannur

ന്യായവില വേണമെന്ന് മത്സ്യതൊഴിലാളികൾ, ക്ഷാമം മാറി വല നിറഞ്ഞ് മത്തി

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തിന്റെ വടക്കൻ തീരത്ത് മത്സ്യലഭ്യതയിൽ വൻവർദ്ധന. അയല, വേളൂരി, മറ്റ് ചെറുമീനുകൾ എന്നിവ സുലഭമായി ലഭിക്കുന്നുണ്ട്. ജനുവരി പകുതി വരെ ഇതേരീതിയിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലിയാണ് മത്സ്യ തൊഴിലാളികൾ പറഞ്ഞു.നിലവിൽ കടലിൽ ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഇതാണ് മത്സ്യലഭ്യതയുടെ പ്രധാന കാരണം. ചെറിയ മത്തിയാണ് കൂടുതലും ലഭിക്കുന്നത്. ചിലപ്പോൾ കരയിൽ നിന്ന് മൂന്നു കിലോമീറ്റർ പോയാൽ തന്നെ വള്ളം നിറയെ മത്സ്യം കിട്ടുന്നുണ്ടെന്നും ഇവർ പറഞ്ഞു. കാലാവസ്ഥ അനുകൂലമായതാണ് അയലയും മത്തിയും കൂടാൻ കാരണമെന്ന് ഫിഷറിസ് അധികൃതരും പറയുന്നു.ലാനിനോ കനിഞ്ഞുസമുദ്രോപരിതലത്തിലെ ജലത്തിന്റെ ചൂട് കൂടുന്ന എൽനിനോയുടെ നേരെ വിപരീതമായ സ്ഥിതിയാണിത്. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽനിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായി സമുദ്രോപരിതലത്തിലെ വെള്ളം തണുക്കുന്ന പ്രതിഭാസമാണിത് .

കടലിന്റെ അടിത്തട്ടിലെ തണുത്തജലം ചുഴിപോലെ പ്രവാഹമായി മുകളിലേക്കുയരും. പോഷകസമൃദ്ധമായ വസ്തുക്കളും ഇതുവഴി മേൽത്തട്ടിലെത്തും. ഇവ ഭക്ഷിക്കാനായി മത്സ്യങ്ങളുമെത്തും. കേരളതീരത്ത് ലാലിനോ വ്യാപകമായി സംഭവിച്ചിട്ടുണ്ട്.ഇതിനെ കച്ചാ എന്നാണ് വടക്കൻ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്. മകരകച്ചയിൽ ചൂട് കാറ്റ് എത്തിത്തുടങ്ങിയാൽ പിന്നെ മത്സ്യലഭ്യത കുറയുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.മത്തി പഴയ മത്തിയായിഒരു ഘട്ടത്തിൽ വിലയിൽ മറ്റ് മീനുകൾക്കൊപ്പമോ അധികമോ വിലയുണ്ടായിരുന്നു മത്തിക്ക്. മാസങ്ങൾക്ക് മുമ്പ് 350 രൂപ വരെ ആയിരുന്നു വില.എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ പല മാർക്കറ്റുകളിലും 40 മുതൽ 60 വരെയാണ് കിലോക്ക്. പല ഹാർബറിലും 20 രൂപയ്ക്കാണ് വിറ്റുപോയത്. എൺപത് കിലോ ബോക്സിനു 800 രൂപ വരെ വില ഇടിഞ്ഞു. കേരളത്തിൽ ലഭിക്കുന്ന മീനിന്റെ 40 ശതമാനവും മത്തിയാണ്.2012ലാണ് കേരളത്തിൽ ഏറ്റവുമധികം മത്തി ലഭിച്ചത്, 3,99,000 ടൺ. പിന്നീട് വർഷം തോറും താഴേക്ക് പോയി. 2021ൽ വെറും 3,298 ടണ്ണായിരുന്നു ലഭിച്ചത്. 2023ൽ പ്രതീക്ഷയേകി 1,38,980 ടൺ വരെ എത്തി. ഇതെ രീതിയിൽ പോയാൽ കഴിഞ്ഞ വർഷത്തെ കണക്കിലേക്ക് എത്തുമെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.കേരളത്തിൽ ഏറ്റവും കൂടുതൽ മത്തി ലഭിച്ചത് 2012 3,99,000 ടൺ ഏറ്റവും കുറവ് 2021 3,298
ന്യായവില വേണം സർക്കാരെ!

അതേസമയം മത്സ്യം കൂടുതൽ ലഭിക്കുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. വില വൻതോതിൽ ഇടിയുന്നത് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ ഇത് സമർത്ഥിക്കുന്നത്. പൊതുമാർക്കറ്റുകളിലും മറ്റും ന്യായമായ വില ലഭിക്കുന്ന തരത്തിൽ ഹാർബറുകളിൽ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ വിവിധ ഭാഗങ്ങളിലെ കടലോരങ്ങളിൽ വലിയ മത്തി ചാകര തന്നെയുണ്ടായി. കുറഞ്ഞ വിലയ്ക്ക് മത്തിയെടുക്കാൻ ഇതര സംസ്ഥാനക്കാരും എത്തുന്നുണ്ട്. വളത്തിനും മറ്റുമായാണ് അവർ ഇത് കൊണ്ടുപോകുന്നത്.


Share our post

Kannur

പൂ​ട്ടി​യി​ട്ട വീട്ടിൽ കവർച്ച: രണ്ടുപേർ അറസ്റ്റിൽ

Published

on

Share our post

ക​ണ്ണൂ​ർ: ത​ളാ​പ്പി​ലെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി അ​ഴീ​ക്കോ​ട് ഉ​പ്പാ​യി​ച്ചാ​ലി​ലെ റ​നീ​സ് എ​ന്ന ബ​ദ​ർ, വീ​ട് കാ​ണി​ച്ചു കൊ​ടു​ത്ത മൂ​ന്നാം പ്ര​തി എ.​വി. അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാം പ്ര​തി റ​നീ​ഷ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നു. ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ച​യാ​ണ് ത​ളാ​പ്പി​ലെ ഉ​മൈ​ബ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ വി​വ​ര​മ​റി​ഞ്ഞ​ത്. സ്വ​ർ​ണാ​ഭ​ര​ണ​വും കോ​യി​നും ഉ​ൾ​പ്പ​ടെ 12 പ​വ​നും 88000 രൂ​പ​യും ക​വ​ർ​ന്നു​​വെ​ന്നാ​ണ് പ​രാ​തി. തൊ​ണ്ടി മു​ത​ൽ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല.സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​വ​ർ​ച്ച​ക്ക് ഉ​മൈ​ബ​യു​ടെ വീ​ട് കാ​ണി​ച്ചു കൊ​ടു​ത്ത റ​ഹീം ബ​ന്ധു കൂ​ടി​യാ​ണ്. പ്ര​തി​ക​ൾ വ​ള​പ​ട്ട​ണം അ​ല​വി​ൽ ആ​റാം​കോ​ട്ട് വീ​ട്ടി​ൽ ​നി​ന്ന് ര​ണ്ടു പ​വ​നോ​ളം മോ​ഷ്ടി​ച്ച​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി എ​സ്.​എ​ച്ച്.​ഒ ശ്രീ​ജി​ത് കൊ​ടേ​രി പ​റ​ഞ്ഞു.പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​സ്.​ഐ​മാ​രാ​യ അ​നൂ​പ്, വി​ശാ​ഖ്, സി.​പി.​ഒ​മാ​രാ​യ നാ​സ​ർ, ബൈ​ജു, റ​മീ​സ്, ഷൈ​ജു, മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

Kannur

പതിനൊന്ന് മാസങ്ങൾക്ക് ശേഷം ബൈപ്പാസ് സർജറി പുനരാരംഭിച്ചു

Published

on

Share our post

പരിയാരം: പതിനൊന്ന് മാസങ്ങളായി അടച്ചിട്ട കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കാർഡിയോ തെറാസിക് സർജറി ഓപ്പറേഷൻ തിയേറ്റർ തുറന്നു. 2023 ഫെബ്രുവരിയിലാണ് ബൈപ്പാസ് സർജറി നിർത്തിവെച്ച് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ ദുരിതം സൃഷ്ടിച്ചിരുന്നു.അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ആധുനികീകരിച്ച മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും പ്രശസ്ത കാർഡിയോ തൊറാസിക് സർജനുമായ ഡോ. പ്രജീഷിന്റെ നേതൃത്വത്തിൽ പയ്യന്നൂർ സ്വദേശിയായ അറുപത്തിമൂന്നുകാരനാണ് ആദ്യ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായത്. രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. നൂറു കണക്കിനാളുകളാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്.നേരത്തെ പരിഹാരം തേടുന്ന പരിയാരം എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയിലും ബൈപ്പാസ് സർജറി മുടക്കിയത് പരാമർശിച്ചിരുന്നു. അന്ന് പുതുതായി ചുമതലയേറ്റ കാർഡിയോളജി വിഭാഗം മേധാവി ഡോ.ജയറാം പരമാവധി പെട്ടെന്ന് ബൈപ്പാസ് സർജറി പുനരാരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.


Share our post
Continue Reading

Kannur

ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം

Published

on

Share our post

പത്തോ അതിൽ കൂടുതലോ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തി ചെയ്യുന്ന ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. അല്ലാത്തപക്ഷം പരിശോധനാവേളയിൽ ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് (റഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കണ്ടീഷൻ ഓഫ് സർവ്വീസ്) ആക്ട് പ്രകാരം നിയമാനുസൃത നടപടികൾ സ്വീകരിക്കും. നിർമ്മാണ മേഖലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ/ഉടമകൾ അതിഥി തൊഴിലാളി രജിസ്‌ട്രേഷനും ചെയ്യണം. ഫോൺ: 0497 2700353 അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡ് അനുവദിക്കലിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ചു. ആധാർ കാർഡിന്റെ പകർപ്പ് സഹിതം തൊഴിലാളി നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ ജില്ലാ ലേബർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തും. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾ, കരാറുകാർ, പി.ഡബ്ല്യൂ.ഡി. അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ എന്നിവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1-8547655313.


Share our post
Continue Reading

Trending

error: Content is protected !!