Connect with us

India

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള. 76 വര്‍ഷത്തിലെറെയായി ഡല്‍ഹിയിലായിരുന്നു താമസം. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവുമാണ്.

1924-ല്‍ വൈക്കം ഓംചേരി വീട്ടില്‍ ജനിച്ച അദ്ദേഹം 1951-ല്‍ ആണ് ആകാശവാണി ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തിയത്. മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍ ചുമതലകളും ഏറ്റെടുത്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

1924 ഫെബ്രുവരി ഒന്നിന് വൈക്കത്തെ ഓംചേരിയില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന്‍ എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി. വൈക്കം അയ്യര്‍കുളങ്ങര ഗവ. യു.പി.സ്‌കൂള്‍, ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം.

അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി, യു.എസ്.എ. മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണം. ഓള്‍ ഇന്ത്യ റേഡിയോ, ഡി.എ.വി.പി., സെന്‍സേഴ്സ് ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, ഉസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി. സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് – നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.


Share our post

India

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Published

on

Share our post

ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കനാമെന്നാണ് നിർദ്ദേശം.
നേരത്തെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ എമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഇത്തരം രേഖകൾ സമർപ്പിക്കാൻ വൈകുന്നത് ഇല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാക്കുന്നത് കാലതാമസം ഉണ്ടാക്കുന്നതായും അധികൃതർ അറിയിച്ചു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലായോ കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

India

ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലി വിലക്കാനാകില്ല;സുപ്രീംകോടതി

Published

on

Share our post

ദില്ലി:ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. കേസിൻ്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്നും വിധിയിൽ ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മുന്‍ഭാര്യ നൽകിയ ക്രിമിനൽ കേസിൽ കുറ്റവിമുക്തനാക്കിയ യുവാവ് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 2023ലെ ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.


Share our post
Continue Reading

India

ജയിലിലായ വിചാരണത്തടവുകാര്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുന്നു

Published

on

Share our post

ന്യൂഡല്‍ഹി: ലഭിക്കാവുന്ന പരമാവധി ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലത്തിലേറെ ജയിലില്‍ക്കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഈമാസം 26-ന് ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതോടനുബന്ധിച്ച് ഇത്തരം വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നത്.

പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് കാലമായി വിചാരണത്തടവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ ബന്ധപ്പെട്ട കോടതികളിലേക്ക് ജാമ്യത്തിനായി അയക്കാനും നിര്‍ദേശിച്ചു.

വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവില്‍വെക്കാവുന്ന പരമാവധി കാലയളവ് നിഷ്‌കര്‍ഷിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്.) 479-ാം വകുപ്പിന് മുന്‍കാലപ്രാബല്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഈയിടെ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. പുതിയ ക്രിമിനല്‍നിയമം നടപ്പായത് 2024 ജൂലായ് ഒന്നിനാണെങ്കിലും മേല്‍പ്പറഞ്ഞ വകുപ്പിന് മുന്‍കാല പ്രാബല്യമുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവുകാരായി ജയിലില്‍ക്കഴിയുന്നവര്‍ക്കെല്ലാം നീതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഗുരുതരമല്ലാത്ത കുറ്റംചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സി.ആര്‍.പി.സി.) 436എ വകുപ്പ് പ്രകാരം ശിക്ഷയുടെ രണ്ടിലൊന്ന് (പകുതി) കാലയളവാണ് വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവില്‍ വെക്കാമായിരുന്നത്. പുതുതായിവന്ന ബി.എന്‍.എസ്.എസ്. പ്രകാരം അത് മൂന്നിലൊന്ന് കാലയളവാക്കിയതാണ് വിചാരണത്തടവുകാര്‍ക്ക് നേട്ടമാകുന്നത്. ബി.എന്‍.എസ്.എസ്. പ്രകാരം ആദ്യതവണ കുറ്റംചെയ്യുന്നവര്‍ക്കാണ് ഈ വകുപ്പിന്റെ ആനുകൂല്യം.

വിചാരണത്തടവുകാരായ സ്ത്രീകളെയും കുട്ടികള്‍ക്കൊപ്പം ജയിലില്‍ക്കഴിയുന്ന സ്ത്രീകളെ പ്രത്യേകം പരിഗണിക്കാനും പ്രത്യേകം പരിഗണിക്കാനും ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.


Share our post
Continue Reading

KANICHAR6 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur8 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala8 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala8 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur8 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala8 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala10 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala10 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala10 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala10 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!