Connect with us

Kannur

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി

Published

on

Share our post

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡി.ഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.അതേസമയം റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.


Share our post

Kannur

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Published

on

Share our post

കണ്ണൂർ: ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഈ മാസം 31ന് ഒന്നിന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9526152158.


Share our post
Continue Reading

Kannur

ദിവ്യയെ കണ്ടെത്താനാകാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

Published

on

Share our post

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി.പി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല.സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെക്ഷൻ കോടതി നാളെ വിധി പറയും.

അതേസമയം ADM കെ നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ADM ഉൾപ്പെടെ ഡെപ്യൂട്ടി കലക്ടർമാരുടെ ചുമതലകളും ഫയൽ നീക്കങ്ങളും സംബന്ധിച്ച പൊതുനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് സമർപ്പിക്കും. ഓൺലൈനായി ആണ് റിപ്പോർട്ട് കൈമാറുക. എക്സ്പ്ലോസീവ് പരിധിയിൽ വരുന്ന അപേക്ഷകളിൽ അടക്കം നടപടികൾ സ്വീകരിക്കാൻ സമയബന്ധിതമായ സംവിധാനം വേണമെന്നതും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായിരിക്കും


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ നവംബർ ഒന്നിന് ഓട്ടോ പണിമുടക്ക്

Published

on

Share our post

കണ്ണൂർ: നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ ഒന്നിന് നഗരത്തിൽ ഓട്ടോ പണിമുടക്ക് നടത്തും. 30ന്  ആർടി ഓഫീസ് മാർച്ചും നടത്തും.പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) ഏരിയാ കൺവൻഷൻ തീരുമാനിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവൻ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ അധ്യക്ഷനായി. സി ശരീഫ്, കെ പ്രവീൺ, എ ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു. എ വി പ്രകാശൻ സ്വാഗതം പറഞ്ഞു.


Share our post
Continue Reading

India51 mins ago

ജനസംഖ്യാ കണക്കെടുപ്പ്‌ 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്‌

Kerala57 mins ago

ചുരം ‘ബ്ലോക്കായാല്‍’ വയനാട് ഒറ്റപ്പെട്ടു; വരുമോ വയനാട്ടില്‍ ബദല്‍പ്പാതകള്‍

Kannur3 hours ago

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Kerala4 hours ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala4 hours ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala4 hours ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

India4 hours ago

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Kerala4 hours ago

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എം.വി.ഡി

Kerala5 hours ago

ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Kerala5 hours ago

റോഡരികില്‍ വില്‍ക്കുന്ന നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും , കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!