Connect with us

India

ഡൽഹി മദ്യനയ അഴിമതി കേസ്: കെ.കവിതയ്ക്ക് ജാമ്യം

Published

on

Share our post

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ. കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ തെളിയിക്കാൻ ശ്രമിച്ചതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബി.ആർ ​ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹരജി പരി​ഗണിച്ചത്. കേസിൽ സി.ബി.ഐയും ഇഡിയും അന്വേഷണം നടത്തിവരികയായിരുന്നു. വിഷയത്തിൽ രണ്ട് ഏജൻസികളും അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.


Share our post

India

ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് അന്തരിച്ചു

Published

on

Share our post

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് (90) അന്തരിച്ചു. നവംബര്‍ 12-നായിരുന്നു മരണം. അരങ്ങിലെയും പുറത്തെയും ദീര്‍ഘവും അസാധാരണവുമായ ജീവിതത്തിന് ശേഷം ഞങ്ങളുടെ പ്രിയങ്കരനായ പിതാവ് അന്തരിച്ചുവെന്ന് മക്കളായ ജൂലിയറ്റ്, സാമുവല്‍, ജോസഫ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രുനല്ല സ്‌കെയില്‍സാണ് വെസ്റ്റിന്റെ ഭാര്യ.ടെലിവിഷന്‍ പരമ്പരകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ തിമൊത്തി അവതാരകന്‍ എന്ന നിലയ്ക്കും പ്രശസ്തനായിരുന്നു. നോട്ട് ഗോയിങ് ഔട്ട്, ബ്ലേക്ക് ഹൗസ്, ജെന്റില്‍മാന്‍ ജാക്ക് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ ജനപ്രീതി നേടി. ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരെ തിരശ്ശീലയില്‍ അവതരിപ്പിച്ചതിലൂടെ കയ്യടി നേടിയിരുന്നു.


Share our post
Continue Reading

India

ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; അടിമുടി മാറ്റവുമായി എയർ ഇന്ത്യ

Published

on

Share our post

ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും. ‘മുസ്ലീം മീൽ’ വിഭാഗത്തിന് മാത്രമേ ഹലാൽ സ‍ർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. അതേസമയം, സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

India

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

Published

on

Share our post

ദില്ലി: സ്കൂളിൽ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.2023 ഏപ്രിൽ 10ലെ സുപ്രീം കോടതി ഉത്തരവും കേന്ദ്രം പരാമർശിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.ആർത്തവകാലത്തെ അവബോധത്തിൻ്റെ തടസ്സങ്ങളെ മറികടക്കാൻ ഗവൺമെൻ്റ് സ്കൂൾ സംവിധാനത്തിനുള്ളിൽ ആർത്തവ ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നയത്തിൽ ലക്ഷ്യമിടുന്നു. ദോഷകരമായ സാമൂഹ്യധാരണകൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായും കേന്ദ്രം പറഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.


Share our post
Continue Reading

India30 mins ago

ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് അന്തരിച്ചു

Kerala38 mins ago

ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യൂ, റോഡില്‍ പുലര്‍ത്തേണ്ട മാന്യതയാണത്; 1000 രൂപ വരെ പിഴ ഈടാക്കാം

Kerala54 mins ago

വാട്സാപ്പ് വഴി വരുന്ന വിവാഹ ക്ഷണക്കത്ത് ഉടൻ തുറക്കരുതേ;മുന്നറിയിപ്പുമായി പോലീസ്

Kerala56 mins ago

741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചു; കൊങ്കണിൽ വേഗം കൂടി; കേരളത്തിൽ വളവുകൾ തടസ്സം

KOOTHUPARAMBA59 mins ago

ബെംഗളുരുവിൽ യുവതിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

Kerala1 hour ago

കൊടിക്കുത്തിമലയില്‍ സഞ്ചാരികളെ കാത്ത് തണുപ്പുംകോടയും

Kerala1 hour ago

വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

IRITTY16 hours ago

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആംബുലൻസ് നാടിന് സമർപ്പിച്ചു

Kerala16 hours ago

ശബരിമല തീര്‍ഥാടകരെ സഹായിക്കാനും എ.ഐ; ‘സ്വാമി ചാറ്റ്‌ ബോട്ട്’ ഉടനെത്തും

MATTANNOOR16 hours ago

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!