Connect with us

Kannur

ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു

Published

on

Share our post

കണ്ണൂർ : പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേല്പ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്.ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രൻ വീടിന്റെ മുകളിലെ നിലയിൽ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനംരവീന്ദ്രൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയിൽ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്. ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറൽ ആസ്പത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.


Share our post

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Published

on

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണം 14 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.രാവിലെ തെരുവ് നായ രണ്ട് പേരെ കടിച്ചിരുന്നു. വൈകിട്ടോടെയാണ് 12 യാത്രക്കാരെ കടിച്ചത്.ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന സമയമായിരുന്നു.ട്രെയിൻ ഇറങ്ങി വന്നവരുൾപ്പടെ ഉള്ളവരുടെ ഇടയിലേക്ക് നായ ഓടി കയറുക ആയിരുന്നു. ആളുകളുടെ പുറകിലൂടെ വന്ന നായ പെട്ടെന്ന് കടിക്കുകയായിരുന്നു . പിന്നാലെ ട്രാക്കില്‍ ഇറങ്ങി അടുത്ത പ്ലാറ്റ്ഫോമില്‍ കയറി അവിടെ ഉണ്ടായിരുന്നവരെയും കടിച്ചുവെന്നാണ് റിപ്പോർട്ട്.കടിയേറ്റവരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി

Published

on

Share our post

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനം അടുത്ത ദിവസം മുതൽ ലഭ്യമാകും.നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗിയുടെ സഹായം തേടാം. ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിൽ എത്താനും ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്ത് എത്താനും ബഗ്ഗി പ്രയോജനപ്പെടുത്താം.റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് കോച്ചിന്റെ സ്ഥാനം നോക്കി അതിന് അടുത്ത് വരെ ബഗ്ഗിയിൽ എത്തിക്കും.രണ്ട് ബഗ്ഗികളാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിച്ചത്.

ഒരാളിൽ നിന്ന് 20 രൂപയാണ് ഈടാക്കുക. എട്ട് കിലോ വരെ ഭാരമുള്ള ഒരു ബാഗും കയ്യിൽ കരുതാം. അധികമുള്ള ഓരോ ബാഗിനും 10 രൂപ വീതം നൽകണം.കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും വരും ദിവസങ്ങളിൽ ബഗ്ഗി സേവനം തുടങ്ങുമെന്ന് മധുരയിലെ സിംലി എന്റർപ്രൈസസ് അറിയിച്ചു.അഞ്ച് വർഷത്തേക്കാണ് റെയിൽവേയുമായുള്ള കരാർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിങ് കരാർ എടുത്ത ഏജൻസി തന്നെയാണ് ബഗ്ഗി സേവനവും ലഭ്യമാക്കുന്നത്.10 വർഷം മുൻപ് തിരുവനന്തപുരം സ്റ്റേഷനിലാണ് കേരളത്തിൽ ആദ്യമായി റെയിൽവേ ബഗ്ഗി സേവനം തുടങ്ങിയത്. ഇപ്പോൾ എറണാകുളം, കോട്ടയം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ ബഗ്ഗികളുണ്ട്.കണ്ണൂരിൽ ഈ ആഴ്ച തന്നെ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

Published

on

Share our post

കണ്ണൂർ : വീട്ടിലെ നായകൾക്കും പൂച്ചകൾക്കും പനിയോ ചർദ്ദിയോ വയറിളക്കമോ ഉണ്ടോ, എങ്കിൽ ശ്രദ്ധിക്കുക. ഓമനമൃഗങ്ങളുടെ ജീവനെടുക്കുന്ന വൈറസ് രോഗം ജില്ലയിൽ പടരുന്നുണ്ട്.വളർത്തുനായകളിൽ രണ്ട് തരം വൈറസ് രോഗം പടരുന്നതായി ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു. കനൈൻ ഡിസ്റ്റമ്പർ, പാർവോ വൈറസ് എന്നീ രോഗങ്ങൾ ബാധിച്ച് ചികിത്സക്ക് കൊണ്ടുവരുന്ന നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നും പ്രതിരോധ കുത്തിവയ്പ് ഉടൻ എടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.കനൈൻ ഡിസ്റ്റമ്പർ (നായ്പൊങ്ങൻ): പനിയാണ് ആദ്യ ലക്ഷണം. രണ്ട് ദിവസം കൊണ്ട് നടക്കാനാവാത്ത അവസ്ഥയും കണ്ണിൽ നിന്നും മൂക്കിൽ നിന്നും പച്ചയും മഞ്ഞയും നിറമുള്ള സ്രവം വരും. വൈറസ് തലച്ചോറിനെ ബാധിക്കുന്നതോടെ കിടപ്പാകും. ശരീരത്തിന് വിറയലും.

കനൈൻ പാർവോ വൈറസ്: ചർദ്ദി, വയറിളക്കം എന്നിവയിലാണ് തുടക്കം. കാഷ്ഠത്തിൽ രക്തമുണ്ടാകും. രൂക്ഷ ഗന്ധവും. ആറ് മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളാണെങ്കിൽ പെട്ടെന്ന് ചത്തുപോകും.പ്രതിരോധ കുത്തിവയ്പ്: ഒന്നര മാസത്തിൽ ആദ്യ പ്രതിരോധ കുത്തിവയ്പും രണ്ടര മാസത്തിൽ രണ്ടാമത്തെ കുത്തിവയ്പും എടുത്താൽ ഒരു കൊല്ലത്തിൽ അസുഖങ്ങളൊന്നും ബാധിക്കില്ല.മൾട്ടി കോംപനന്റ് വാക്സീൻ ആണ് നൽകേണ്ടത്. 700 രൂപ വിലയുള്ള ഈ മരുന്ന് സർക്കാർ മൃഗാശുപത്രികളിൽ ലഭ്യമല്ല.എന്നാൽ മരുന്നുമായി എത്തിയാൽ കുത്തിവയ്പ് നൽകാനുള്ള സൗകര്യം മൃഗാശുപത്രികളിലുണ്ട്. പൂച്ചകളിലും സമാന ലക്ഷണങ്ങളുള്ള വൈറസ് രോഗം പടരുന്നുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസർ പറഞ്ഞു.


Share our post
Continue Reading

Kerala9 mins ago

കൈയ്യിലുള്ള രൂപ വ്യാജനാണോന്ന് നോക്കണേ; വ്യാജനോട്ടുകളുടെ എണ്ണത്തിൽ വൻ വർധന

Kannur19 mins ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Kannur21 mins ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി

Kerala24 mins ago

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

Kannur3 hours ago

കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

Kerala3 hours ago

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും’ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Kerala5 hours ago

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

Kerala5 hours ago

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്: ശബരിമല തീർഥാടകർക്ക് വനം വകുപ്പിന്റെ നിർദേശം

Kerala5 hours ago

ഗുണഭോക്താവ് മരിച്ച ശേഷം പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല

Kerala5 hours ago

കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!