Connect with us

MATTANNOOR

കളറോഡ് പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

Published

on

Share our post

മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നാലുവർഷം മുൻപ്‌ നിർമിച്ച പാലത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. നഗരസഭാ സെക്രട്ടറി എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.

കളറോഡ് റോഡരികിൽ അനധികൃതമായി സ്ഥാപിച്ച ഷെഡ്ഡുകൾ ഇരിട്ടി നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ നീക്കി. വെള്ളം കെട്ടിക്കിടന്ന് കൊതുക്‌ പെരുകുന്ന സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്തത്. നഗരസഭാധ്യക്ഷ കെ. ശ്രീലത, സ്ഥിരം സമിതി ചെയർമാൻ കെ.സുരേഷ്, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, കൗൺസിലർ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


Share our post

MATTANNOOR

മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്

Published

on

Share our post

മട്ടന്നൂര്‍:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ ഒമ്പത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായിട്ടാണ് ക്യാമ്പ് . രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയാണ്. പ്രായപരിധി 50 വയസിന് താഴെ. ഫോണ്‍ 0497-2707 610, 6282 942 066.രജിസ്‌ട്രേഷന് ഇമെയില്‍ ഐ.ഡിയും ഫോണ്‍ നമ്പറും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയായി ആധാര്‍/ വോട്ടേഴ്സ് ഐ.ഡി/ പാസ്‌പോര്‍ട്ട് / പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്നു നടക്കുന്ന എല്ലാ ഇന്റര്‍വ്യൂകളിലും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

MATTANNOOR

അനധികൃത മദ്യവിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ

Published

on

Share our post

മട്ടന്നൂർ: കല്യാട് ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്യാട് സ്വദേശി കെ.കെ. അഫ്സലിനെ (35) യാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് കുപ്പി മദ്യം സഹിതം അറസ്റ്റ് ചെയ്തത്. മട്ടന്നൂർ എക്സൈസ് റെയിഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ആനന്ദകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.വി. വൽസൻ, പ്രിവൻ്റീവ് ഓഫീസർ വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവരും ഉണ്ടായിരുന്നു. കണ്ണൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാളിന് കെ.എസ്‌.യു നേതാക്കളുടെ ഭീഷണി

Published

on

Share our post

മട്ടന്നൂർ : കോളേജ് പ്രിൻസിപ്പാളിന് നേരെ കെ.എസ്‌.യു നേതാക്കളുടെ ഭീഷണി. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാളിന് നേരെയാണ് കെ.എസ്‌.യു നേതാക്കൾ ഭീഷണി മുഴക്കിയത്. എസ്.എഫ്.ഐ.യുടെ വിദ്യാഭ്യാസ ബന്ദിന് പ്രിൻസിപ്പാൾ അനുമതി നൽകിയത് ചോദ്യം ചെയ്താണ് കെ.എസ്‌.യു ഭീഷണി. തിരുവനന്തപുരം അല്ല മട്ടന്നൂർ എന്ന് ആലോചിച്ചോ എന്നായിരുന്നു കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പാളാടിൻ്റെ ഭീഷണി. നാണം കെട്ടവൻ എന്ന് വിളിച്ചും പ്രിൻസിപ്പാളിനെ ആക്ഷേപിച്ചു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പാൾ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. എസ്.എഫ്.ഐ നേതാവിൻ്റെ ഭീഷണി കെ.എസ്‌.യു.വും യു.ഡി.എഫും രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കാണിക്കുന്ന പശ്ചാത്തലത്തിലാണ് മട്ടന്നൂർ കോളേജ് പ്രിൻസിപ്പാളിനെതിരെ ഭീഷണിയുമായി കെ.എസ്‌.യു രംഗത്ത് വന്നിരിക്കുന്നത്.

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്.എഫ്.ഐ ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എസ്.എഫ്.ഐ.ക്കാർ പ്രിന്‍സിപ്പാളിനെ കൈയേറ്റം ചെയ്യുന്നതിലേക്ക് എത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. പുറത്ത് നിന്ന് എസ്.എഫ്.ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പാൾ സുനില്‍ ഭാസ്‌കറിന്റെ ആരോപണം. പ്രിന്‍സിപ്പാൾ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവും പരാതി നൽകിയിരുന്നു. അഭിനവിൻ്റെ കർണപുടത്തിന് പരിക്കുള്ളതായി പറയുന്ന മെഡിക്കൽ രേഖകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രിന്‍സിപ്പാൾ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് നവനീതിൻ്റെ ഭീഷണി.


Share our post
Continue Reading

Kerala4 hours ago

ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

Kerala5 hours ago

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട ;ഉത്തരവിറക്കി സർക്കാർ

Kannur5 hours ago

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം

Kerala5 hours ago

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ

Kerala5 hours ago

പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം; പിതാവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

MATTANNOOR7 hours ago

മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്

Kerala7 hours ago

പ്ലസ് വൺ: ഒൻപത്‌ ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ മെറിറ്റ് സീറ്റ്

Kerala8 hours ago

പ്ലാവിലുണ്ട് പലതരം മധുരം; സ്ഥല ലഭ്യത നോക്കി വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാം

Kerala10 hours ago

ആഘോഷ അവധികളിൽ പ്രത്യേക ട്രെയിൻ സർവീസ്

Kerala10 hours ago

അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News4 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!