Connect with us

Kerala

അംഗീകൃത പരിശീലകന്‍ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി, തീരുമാനം സർക്കാർ പിന്‍വലിച്ചു

Published

on

Share our post

അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.

സ്‌കൂളുകളില്‍ പരിശോധന ത്വരിതപ്പെടുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട യോഗ്യതയുള്ള പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളെൈ ഡ്രവിങ് സ്‌കൂള്‍ ജീവനക്കാര്‍ക്കു പ്രത്യേക ടെസ്റ്റ് നടത്തി പരിശീലകപദവി നല്‍കാനും തീരുമാനിച്ചു.

പരിശീലനത്തിനുള്ള ഫീസ് 10000 രൂപയായി നിശ്ചയിക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പുനല്‍കി. 3000ല്‍ കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ കുടിശ്ശികയുള്ള ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് പഠനത്തിനുള്ള വാഹനങ്ങളുടെ കാലാവധി 18ല്‍നിന്ന് 22 ആയി ഉയര്‍ത്തി.

ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ജൂണ്‍ മാസം ആദ്യം മുതല്‍ നിര്‍ബന്ദമാക്കിയിരുന്നു. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണമെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചത്. ഒരു അംഗീകൃത പരിശീലകന്‍ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. തിരിമറികാട്ടുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി ഹാജരാകണമെന്ന നിബന്ധനയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉറച്ചുനിന്നതോടെ ചെറിയ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പ്രതിസന്ധിയിലായിരുന്നു. അതേസമയം ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകുമെന്നായിരുന്നു നിര്‍ദേശം. ഇതിന് അംഗീകൃത പരിശീലകന്‍ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആര്‍ക്കും സ്വന്തംവാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ.


Share our post

Kerala

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Published

on

Share our post

തിരുവനന്തപുരം : ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര – ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണ്.

ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. നാളിതുവരെ 640 രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിലവിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ട് ഷിഫ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്, കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സൃഷ്ടിക്കുന്നതാണ്.


Share our post
Continue Reading

Kerala

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Published

on

Share our post

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

മോട്ടോര്‍ വാഹനങ്ങള്‍ക്ക് പൊലിസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹന്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ തീര്‍പ്പാക്കുന്നതിന് പിഴ ചുമത്തിയ പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മാര്‍ക്ക് നേരിട്ടോ ഇ-മെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. അതിന് ശേഷം പിഴ തുക പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അടക്കാന്‍ വീണ്ടും അവസരം നല്‍കും.


Share our post
Continue Reading

Kerala

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം : പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍, ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവര്‍ എന്നിവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് hscap.kerala.gov.in അഡ്മിഷന്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


Share our post
Continue Reading

Kerala2 mins ago

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kerala34 mins ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala47 mins ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur12 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala13 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Kerala13 hours ago

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ചു; മൂന്ന് വയസുകാരിക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!