Connect with us

Kerala

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ

Published

on

Share our post

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചു. രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.


Share our post

Kerala

മിഠായി നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

Published

on

Share our post

പരപ്പനങ്ങാടി : മിഠായി നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാളെ പരപ്പനങ്ങാടി പൊലീസ് അറസ്‌റ്റ്‌ ചെയ്തു. പരപ്പനങ്ങാടി അട്ടകുഴിങ്ങര തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60)യെയാണ് പരപ്പനങ്ങാടി എസ്ഐ. ആർ.യു അരുണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മിഠായി നൽകി കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒരുവർഷംമുമ്പ്‌ സമാനമായ കേസിൽ പോക്‌സോ പ്രകാരം ഇയാൾ അറസ്റ്റിലായിരുന്നു. പരപ്പനങ്ങാടി കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു. എസ്ഐ കെ.ജയദേവൻ, സുധ, അനൂപ്, മഹേഷ്, അർജുൻ, സച്ചിൻ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.


Share our post
Continue Reading

Kerala

90 കിലോമീറ്റർപാത, 1500 കോടിയുടെ പദ്ധതി; കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ

Published

on

Share our post

മംഗളൂരു: കാഞ്ഞങ്ങാട്ടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും മണിക്കൂറുകൾക്കകം സുബ്രഹ്മണ്യ, മൈസൂരു എന്നിവിടങ്ങളിലും എത്താൻപറ്റുന്ന നിർദിഷ്ട കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്ക് വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. ദക്ഷിണ കന്നഡയുടെ പുതിയ എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയാണ് ഈ സ്വപ്നറൂട്ടിന് വീണ്ടും പച്ചക്കൊടികാട്ടിയത്.

കർണാടക-കേരള സംസ്ഥാനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ റെയിൽപ്പാതയെക്കുറിച്ച് കേന്ദ്ര റെയിൽമന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ചചെയ്യുമെന്ന് എം.പി. ഉറപ്പുനൽകി. സർവേ പൂർത്തിയായി 1500 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും നിലച്ച പാതയുടെ കാര്യം പുനഃപരിശോധിക്കുമെന്നും ഫയൽ പഠിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ചചെയ്യുമെന്നും കഴിഞ്ഞദിവസം സുള്ള്യ സന്ദർശിച്ച എം.പി. പ്രവർത്തകർക്ക് ഉറപ്പുനൽകി.

90 കിലോമീറ്റർ പാത, 1500 കോടിയുടെ പദ്ധതി

വൈദ്യുതിവകുപ്പിൽ എൻജിനിയറായിരുന്ന മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേലായിരുന്നു ഈ റെയിൽവേപ്പാതയുടെ സാധ്യത മുന്നോട്ടുവെച്ചത്. 90 കിലോമീറ്ററാണ് നിർദിഷ്ട പാതയുടെ ദൂരം. കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂരിലേക്ക് 41 കിലോമീറ്റർ. അവിടെനിന്ന് കർണാടക അതിർത്തി കടന്ന് കാണിയൂർവരെ 49 കിലോമീറ്റർ.

കാഞ്ഞങ്ങാട്, പാണത്തൂർ, സുള്ള്യ, ഹാസൻ, ശ്രാവണബെൽഗോള വഴി പോയാൽ ആറുമണിക്കൂറിൽ ബെംഗളൂരു എത്താം. 1500 കോടി രൂപയാണ് പാത നിർമാണത്തിനായുള്ള എസ്റ്റിമേറ്റ്. പകുതി തുക കേന്ദ്രം നൽകുമെന്നും ബാക്കി പകുതി പാത അതിരിടുന്ന കർണാടകയും കേരളവും വഹിക്കണമെന്നായിരുന്നു അന്നത്തെ ധാരണ. കേരളം അത് സമ്മതിച്ചെങ്കിലും കർണാടക സമ്മതിച്ചില്ല.

2008-09 വർഷത്തെ റെയിൽവേ ബജറ്റിൽ ഈ പദ്ധതിയുടെ പ്രാരംഭനടപടികൾ അംഗീകരിച്ചു. 2008 നവംബറിൽ പാണത്തൂർവരെയുള്ള ആദ്യ സർവേ പൂർത്തിയായി. 2010-11-ൽ ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ രണ്ടാംഘട്ട സർവേയും നടന്നു. ട്രാഫിക്-ഇക്കണോമി വിഭാഗത്തിലെ ഉൾപ്പെടെയുള്ള അന്തിമഘട്ട സർവേ പൂർത്തിയാക്കി 2015 മാർച്ച് 30-ൽ ഈ റിപ്പോർട്ട് ചെന്നൈയിലെ ചീഫ് കൺസ്ട്രക്‌ഷൻ മാനേജർക്ക് അയച്ചുകൊടുത്തു. അവിടെനിന്ന് റിപ്പോർട്ട് റെയിൽവേ ബോർഡിലേക്ക് അയച്ചുകൊടുത്തെങ്കിലും കർണാടകസർക്കാരിന്റെ സമ്മതപത്രമില്ലെന്ന പേരിൽ തടയുകയായിരുന്നു.

പുത്തൻ പ്രതീക്ഷ

കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനപ്രകാരം റെയിൽപ്പാതാ വികസനത്തിന് സംസ്ഥാനസർക്കാരുകൾ തങ്ങളുടെ ഓഹരി വഹിക്കേണ്ടതില്ല. എല്ലാം കേന്ദ്രസർക്കാർ വഹിക്കും. കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയുടെ നിലവിലെ എസ്റ്റിമേറ്റ് 1500 കോടി രൂപയാണ്. അത് പൂർണമായും കേന്ദ്രം വഹിക്കുമെന്നിരിക്കെ, സ്ഥലം കണ്ടെത്തി വിട്ടുനൽകേണ്ട കാര്യമേ കർണാടക-കേരള സർക്കാരുകൾക്കുള്ളൂ.

പാത യാഥാർഥ്യമാക്കാനായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., മുൻ എം.പി. പി. കരുണാകരൻ, മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ ആത്മാർഥമായി പ്രവർത്തിച്ചിരുന്നു. അഡ്വ. പി. അപ്പുക്കുട്ടൻ ചെയർമാനും സി. യൂസഫ് ഹാജി ജനറൽ കൺവീനറുമായുള്ള കാഞ്ഞങ്ങാട് നഗരവികസന കർമസമിതിയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ദക്ഷിണ കന്നഡ എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയെക്കുറിച്ച് പഠിച്ച് കേന്ദ്രമന്ത്രിക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് പറയുമ്പോൾ ഒന്ന് ഒരുമിച്ചു ചർച്ചചെയ്താൽ യാഥാർഥ്യമാകുന്നതേയുള്ളൂ ഈ സ്വപ്നപാത.


Share our post
Continue Reading

Kerala

എൽ.പി.ജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Published

on

Share our post

കോഴിക്കോട്: രാജ്യത്തെ പാചകവാതക സിലിൻഡർ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാൻ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കർശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തിറക്കിയില്ലെങ്കിലും ഗ്യാസ് ഏജൻസികളിൽ ഇതിനകം തിരക്ക് തുടങ്ങിക്കഴിഞ്ഞു. മസ്റ്ററിങ് ആദ്യഘട്ടത്തിൽ കർശനമാക്കില്ലെങ്കിലും ഏതാനും മാസങ്ങൾക്കകം മുഴുവൻ ഗുണഭോക്താക്കളെയും ഇതിൻ്റെ പരിധിയിൽ കൊണ്ടുവന്നേക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണംമൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്. ബയോമെട്രിക് മസ്റ്ററിങ് നടത്താൻ എല്ലാ ഗ്യാസ് ഏജൻസി ഓഫീസുകളിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊപ്പം, അവശർക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിന് സിലിൻഡർ വിതരണം ചെയ്യുന്നവർക്ക് പരിശീലനം നൽകിയിട്ടുമുണ്ട്.

കെ.വൈ.സി.ക്ക് പിന്നാലെ ബയോമെട്രിക് കൂടി കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത് സിലിൻഡറുകളുടെ യഥാർഥ ഗുണഭോക്താക്കളെ നിശ്ചയിക്കാൻ. പലരും കണക്ഷൻ കൈമാറിയിട്ടുണ്ടെന്നും യാഥാർഥ കണക്ഷൻ ഉടമകൾ മരണപ്പെട്ടതിനുശേഷവും ആ പേരുകളിൽ സിലിൻഡർ കൈപ്പറ്റുന്നുവെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കർശനമാക്കുന്നത്. നേരത്തേ സബ്‌സിഡി സിലിൻഡർ ഉള്ളവർക്കു മാത്രമായിരുന്നു മസ്റ്ററിങ് എങ്കിൽ ഇനിയങ്ങോട്ട് എല്ലാവർക്കും ഇത് വേണ്ടിവരുമെന്നാണറിയുന്നത്.

മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്ക് പാചകവാതകം ബുക്കുചെയ്യാൻ തടസ്സം നേരിടേണ്ടിവരും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളെല്ലാം ഒരേസമയം ഇതു നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kannur15 mins ago

ആറളം സ്റ്റേഷനിലെ ജീപ്പ് പൊന്നാനിക്കടുത്ത് മറിഞ്ഞ് പോലീസുകാര്‍ക്ക് പരിക്കേറ്റു

Kerala30 mins ago

മിഠായി നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

Kerala1 hour ago

90 കിലോമീറ്റർപാത, 1500 കോടിയുടെ പദ്ധതി; കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ

Kerala1 hour ago

എൽ.പി.ജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

PERAVOOR1 hour ago

കണ്ണൂർ ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

Kerala2 hours ago

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Kannur2 hours ago

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Kerala2 hours ago

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Kerala3 hours ago

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Breaking News3 hours ago

പടിയൂര്‍ പൂവം കടവിൽ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!