Connect with us

Kannur

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ നിര്‍ദ്ദേശം; എറിഞ്ഞാല്‍ കോടതി കയറാം

Published

on

Share our post

കണ്ണൂർ: കാലവർഷത്തോടൊപ്പം പകർച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ ജില്ലാഭരണകൂടം.പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ നിർദ്ദേശിച്ചു.

തദ്ദേശസ്വയംഭരണങ്ങള്‍ ഇത്തരക്കാരെക്കുറിച്ചുള്ള പരാതി പൊലീസിന് കൈമാറാനാണ് നിർദ്ദേശം.കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിർമ്മാർജന, ശുചീകരണ പ്രവർത്തനം അവലോകനം ചെയ്യാൻ ഇന്നലെ ജില്ലാകളക്ടർ യോഗം വിളിച്ചുചേർത്തിരുന്നു. എല്‍.എസ്.ജി ഡി ജോ.ഡയറക്ടർ സെറീന എ.റഹ്മാൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി സച്ചിൻ, ശുചിത്വ മിഷൻ ഡിസ്ടിക്‌ട് മിഷൻ കോ ഓർഡിനേറ്റർ കെ.എം.സുനില്‍കുമാർ, അഡീഷണല്‍ എസ്.പി പി.ബാലകൃഷ്ണൻ നായർ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

സർവ്വീസ് സെന്ററിന് വീണ്ടും പിഴ

അലക്ഷ്യമായി മാലിന്യം കൂട്ടിയതിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് 25000 രൂപ പിഴ ചുമത്തിയ വാഹന സർവീസ് സെന്ററിന് ഇതെ മാലിന്യം സ്വകാര്യ ഭൂമിയില്‍ തള്ളിയതിനെ തുടർന്ന് വീണ്ടും പിഴ ചുമത്തി. മാലിന്യം കൂട്ടിയിട്ടതിനും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും റെനോ കാർ കമ്ബനിയുടെ കക്കാടുളള സർവീസ് സെന്ററിനെതിരെയാണ് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ 25000 രൂപ പിഴ ചുമത്തിയത്. മാലിന്യം സംസ്കരിക്കാൻ ഏല്‍പ്പിച്ച സ്വകാര്യ ഏജൻസി ഇത് പൊതുസ്ഥലത്ത് തള്ളിയത് കണ്ടെത്തിയതിനെ തുടർന്നാണിത്.

ബള്‍ക്ക് വേസ്റ്റ് സ്ഥാപനങ്ങളിലും പരിശോധന

പല സ്ഥാപനങ്ങളും അംഗീകാരമില്ലാത്ത ഏജൻസികള്‍ക്ക് പണം കൊടുത്ത് നിയമവിരുദ്ധമായി മാലിന്യം കൈയൊയൊഴിയുകയാണ് . ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ബള്‍ക്ക് വേസ്റ്റ് കാറ്റഗറിയില്‍പെടുന്ന സ്ഥാപനങ്ങളിലേക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന വ്യാപിപ്പിച്ചു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഏജൻസികളുടെ പ്രവർത്തനം അന്വേഷിച്ച്‌ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കും.

വകുപ്പുകള്‍ക്ക് കളക്ടറുടെ നിർദ്ദേശം

 തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ നീക്കം ചെയ്യണം

ഹോട്ടലുകള്‍, സ്‌ക്രാപ്പ് സ്ഥാപനങ്ങള്‍, അതിഥി തൊഴിലാളികളുടെ വാസ്സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ

തദ്ദേശസ്ഥാപനങ്ങളുടെ എം.സി.എഫ്, ആർ.ആർ.എഫുകളില്‍ നിന്ന് കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യണം

അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകള്‍ കണ്ടെത്താൻ പരിശോധന

എം.സി.എഫുകളില്‍ നിന്നുമുള്ള മാലിന്യത്തിന്റെ നാലു മാസത്തേക്കുള്ള ലിഫ്റ്റിംഗ് പ്ലാനുകള്‍ 3 ദിവസത്തിനുള്ളില്‍ സമർപ്പിക്കണം

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കൂട്ടായ പ്രവർത്തനങ്ങളില്‍ പൊലീസും പങ്കെടുക്കണം

ആറുമാസം മുതല്‍ ഒരു വർഷം വരെ തടവ്

പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതല്‍ 50,000 രൂപവരെ പിഴ വിധിക്കാം.

ആറു മാസം മുതല്‍ ഒരുവർഷം വരെ തടവും ലഭിക്കും.മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5000 രൂപ പിഴ ഈടാക്കും.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!