Connect with us

Kannur

റേഷൻ മസ്റ്ററിങ്: 15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ്

Published

on

Share our post

കണ്ണൂർ : സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട്‌ ഏഴ് വരെയാണ് സ്പെഷ്യൽ ഡ്രൈവ്.

18ന്‌ സംസ്ഥാനത്തെ ഏത്‌ കാർഡ് അംഗത്തിനും ഏത്‌ റേഷൻ കടയിലും മസ്റ്ററിങ്‌ നടത്താൻ സൗകര്യം ഉണ്ടാകും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട എല്ലാവരുടെയും മസ്റ്ററിങ്‌ 31നകം പൂർത്തിയാക്കണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ട്‌.

പ്രവൃത്തി ദിവസങ്ങളിൽ പകൽ 1.30 മുതൽ വൈകീട്ട്‌ നാല് വരെയും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട്‌ ഏഴ് വരെയും മസ്റ്ററിങ്ങിന്‌ സൗകര്യമുണ്ട്‌.


Share our post

Kannur

കണ്ണൂരിൽ ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി,തലക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

കണ്ണൂർ: ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. മമ്പറം കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ. ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽവിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ്പൊലീസിന്റെ വിശദീകരണം.പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.


Share our post
Continue Reading

Kannur

തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണവർ രക്ഷപ്പെട്ടു

Published

on

Share our post

കണ്ണൂർ: തീവണ്ടി പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരായ സ്ത്രീയും പുരുഷനും പിടിവിട്ട് വീണു.പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങുന്നതിന് മുൻപ് ഓടിക്കൂടിയ ജനങ്ങളുടെ സഹായത്താൽ രക്ഷപ്പെട്ടു. ഗാർഡിന്റെ നിർദേശത്തെ തുടർന്ന് ലോക്കോപൈലറ്റ് വണ്ടി നിർത്തിയതും തുണയായി.ബുധനാഴ്ച രാത്രി 8.45-ന് കണ്ണൂരിൽ എത്തിയ തിരുനെൽവേലി ദാദർ (22630) എക്സ്‌പ്രസിലെ യാത്രക്കാർക്കാണ് ജീവൻ തിരിച്ച് കിട്ടിയത്.ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു ഇവർ. യാത്രാ‌ മധ്യേ തീവണ്ടി കണ്ണൂരിൽ നിർത്തിയപ്പോൾ ലഘുഭക്ഷണം വാങ്ങാൻ ഇറങ്ങിയത് ആയിരുന്നു.ഭക്ഷണം വാങ്ങുന്നതിനിടെ വണ്ടി പുറപ്പെട്ടു. രണ്ട് പേരും ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് വീണു. വണ്ടിക്ക് അടിയിലേക്ക് പോകും മുൻപ് ഉടൻ സമീപത്ത് ഉള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.ആർ.പി.എഫും റെയിൽവേ പോലീസും ഉടൻ ഇടപെട്ടു. ഇതിനിടയിൽ ഗാർഡ് സിഗ്നൽ നൽകിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് വണ്ടി നിർത്തി. ചെറിയ പരുക്ക് ഉണ്ടെങ്കിലും അവർ യാത്ര തുടർന്നു.


Share our post
Continue Reading

Kannur

കണ്ണൂർ പുഷ്പോത്സവം: വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്

Published

on

Share our post

കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം  പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ  നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച  പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!