Connect with us

THALASSERRY

മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്

Published

on

Share our post

മാഹി: മലബാറിലെ പ്രഥമ ബസലിക്കയായി മാഹി സെന്റ് തെരേസാസ് പള്ളിയെ ഉയർത്തിയുള്ള പ്രഖ്യാപനവും സമർപ്പണവും 24ന് വൈകിട്ട് മൂന്നിന് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ മാഹി പള്ളിയെ ബസലിക്കയായി ഉയർത്താനുള്ള പ്രഖ്യാപനം നടത്തിയത്. മാഹിപള്ളിയെ ബസലിക്കയായി ഉയർത്തണമെന്ന കോഴിക്കോട് രൂപതയുടെ അപേക്ഷയിൽ ഇന്ത്യയിലെ എല്ലാ കത്തോലിക്ക മെത്രാന്മാരും ഐക്യകണ്ഠേന ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മാർപ്പാപ്പയുടെ ബസലിക്ക പ്രഖ്യാപനം.

ബസലിക്കയുടെ മൂന്ന് അടയാളങ്ങളായ കുട, മണികൾ, പേപ്പൽ കുരിശിന്റെ താക്കോലുകൾ എന്നിവ മാഹി പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് വൈകിട്ട് നടക്കുന്ന സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് മാഹി ബസലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ നിർവഹിക്കും.

തലശ്ശേരി അതിരൂപതാ മെത്രോപ്പോലീത്ത ഡോ: ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം ചെയ്യും. കേരള സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ.സെൽവം എന്നിവർ മുഖ്യഭാഷണം നടത്തും.

ബസലിക്കയായി ഉയർത്തപ്പെട്ടതിന്റെ ഭാഗമായി മാഹി ബസലിക്കയെ ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള കൃതജ്ഞത ബലി 25ന് വൈകിട്ട് നാലിന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുന്തലയുടെ കാർമ്മികത്വത്തിൽ നടക്കും.

വൈകിട്ട് 6ന് വിവിധ കലാപരിപാടികൾ. വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഡോ: വിൻസന്റ് പുളിക്കൽ, അസി: വികാരി ഫാദർ ഡിലുറാഫേൽ, രാജേഷ് അഗസ്റ്റിൻ, ജോസ് പുളിക്കൽ സംബന്ധിച്ചു.

 

ബസലിക്ക പദവി

റോമൻ സഭയുമായും മാർപ്പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവവും അജപാലനവും ആയ ആരാധനക്രമത്തിന്റെ കേന്ദ്രം. ആരാധനാക്രമം, കൂദാശകൾ, വലിപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, പ്രാചീനത, അന്തസ്സ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം, ആരാധനാ കേന്ദ്രങ്ങൾ എന്നിവ പരിഗണിച്ചാണ് മാർപാപ്പ ബസലിക്ക പ്രഖ്യാപനം നടത്തുന്നത്.

 

നൂറ്റാണ്ടുകളുടെ ചരിത്രം

മാഹിയിൽ 1736ൽ സ്ഥാപിക്കപ്പെട്ട ആരാധനാലയം. ഇറ്റാലിയനായ ഫാ.ഡൊമിനിക് ഓഫ് സെന്റ് ജോൺ വടകരയ്ക്കടുത്ത് കടത്തനാട് രാജാവിന്റെ അനുമതിയോടെ 1723ൽ മാഹി മിഷൻ ആരംഭിച്ചു. 1736ൽ ഫ്രഞ്ച്- ബ്രിട്ടീഷ് യുദ്ധത്തിൽ ദേവാലയത്തിനു കേടുപാടു സംഭവിച്ചതിനെ തുടർന്ന് 1788ൽ പുതുക്കിപ്പണിതു. 1956ൽ ദേവാലയം പുതുക്കിപ്പണിതു.

 

മലയാളമണ്ണിലെ ബസലിക്കകൾ

1എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക (നസ്രാണി പള്ളി)

2.ഫോർട്ട് കൊച്ചി സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക

3വല്ലാർപാടം പള്ളി,

4.മഞ്ഞുമാത ബസിലിക്ക,

5തിരുവനന്തപുരം പാളയം സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക,

6.സെന്റ് ജോർജ് ബസിലിക്ക അങ്കമാലി,

7ചമ്പക്കുളം വലിയ പള്ളി,

8അർത്തുങ്കൽ പള്ളി,

9പുത്തൻപള്ളി (മൈനർ ബസലിക്ക)​


Share our post

THALASSERRY

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

Published

on

Share our post

തലശേരി: തലശേരി കടൽപ്പാലത്തിന്‌ മുകളിലൂടെ സുന്ദരകാഴ്‌ചകൾ ആസ്വദിച്ച്‌ ഇനി യാത്രചെയ്യാം. തലശേരി പൈതൃക ടൂറിസം പദ്ധതി മൂന്നാംഘട്ടത്തിൽ കടൽപ്പാലത്തിന്‌ മുകളിൽ ആകാശപാതയാണ്‌ ഒരുങ്ങുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി ബോർഡ്‌ യോഗം 29.75 കോടി രൂപയുടെ പദ്ധതിക്ക്‌ ധനാനുമതി നൽകി. തലശേരിയുടെ സ്വപ്‌നപദ്ധതികളിലൊന്നാണ്‌ ഇതിലൂടെ യാഥാർഥ്യമാകുന്നത്‌.
കരയിൽ നിന്ന് തുടങ്ങി കടൽപ്പാലംചുറ്റി അർധവൃത്താകൃതിയിലാകും ആകാശപാത. ദീപാലങ്കാരങ്ങൾകൂടിയാവുന്നതോടെ കാഴ്‌ചയുടെ പുത്തനനുഭവമാകും. പദ്ധതിരൂപരേഖ തയ്യാറാക്കാനും മറ്റുമായി കിഫ്ബി, കിഡ്ക് (കെ.ഐ.ഐ.ഡി.സി) ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും തലശേരി കടൽപ്പാലത്തിലെത്തി പരിശോധന നടത്തിയിരുന്നു.
തലശേരി കടൽപ്പലവും പരിസരവും ഇതിനകം പ്രധാന ടൂറിസം ഹബ്ബായികഴിഞ്ഞു. സായാഹ്നങ്ങളിൽനൂറുകണക്കിനാളുകളാണ്‌ ഇവിടെ വിശ്രമിക്കാനെത്തുന്നത്‌. ആഘോഷവേളകളിലും അവധിദിനങ്ങളിലും ഇവിടെ ഉത്സവാന്തരീക്ഷമാണ്‌.

ടൂറിസം സർക്യൂട്ടായി വളരും

തലശേരിയുടെ വിനോദസഞ്ചാര വികസനത്തിൽ നിർണായക ചുവടുവയ്‌പാകും ആകാശപാത. തലശേരി – -മാഹി ബൈപ്പാസ്‌ തുറന്നതോടെ വ്യാപാര മാന്ദ്യംനേരിടുന്ന നഗരത്തിലേക്ക്‌ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ചിത്രത്തെരുവും പിയർറോഡും പെർഫോമിങ്‌ കേന്ദ്രമായ ഫയർടാങ്ക്‌ കുളവും എല്ലാം ചേരുന്നതാണ്‌ കടൽപ്പാലം പരിസരം. ചരിത്രം സ്‌പന്ദിക്കുന്ന ജവഹർഘട്ടും സെന്റ് ആംഗ്ലിക്കൻ ചർച്ചും തലശേരി കോട്ടയും ഓവർബറീസ് ഫോളിയും ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും ഉൾപ്പെടുന്ന തലശേരി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായി ആകാശപാത വരുന്നതോടെ കടൽപ്പാലംമാറും.
തലശേരിയുടെ രുചിവൈവിധ്യത്തിന്റെ കേന്ദ്രംകൂടിയാണിവിടം. പാണ്ടികശാലകൾ പലതും കടകളായി. അതിവേഗം വളരുന്ന തലശേരിയുടെ വികസനത്തിലെ നിർണായക ചുവടുവയ്‌പാണ്‌ ആകാശപാത. ഇതോടെ തലശേരിയുടെ തലപ്പൊക്കം ഇനിയുമേറും.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

Published

on

Share our post

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സീ​ബ്ര​ലൈ​ൻ വ​ര​ക്കാ​ൻ ഒ​ടു​വി​ൽ ന​ഗ​ര​സ​ഭ ത​യാ​റാ​യി. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന​ത്തി​ന് 25 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തു​ന്ന​തി​ന്റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ധൃ​തി​പി​ടി​ച്ച് സീ​ബ്ര ലൈ​ൻ വ​ര​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് സം​സാ​രം.എ​ന്നാ​ൽ, ടൗ​ണി​ലെ പ്ര​ധാ​ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സീ​ബ്ര ലൈ​നി​ല്ലാ​ത്ത​ത് കു​ട്ടി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ക​ഷ്ടി​ച്ചാ​ണ് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ട്രാ​ഫി​ക് പൊ​ലീ​സു​കാ​രു​ടെ സ​ഹാ​യ​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മ​ല്ല. സീ​ബ്ര ലൈ​നി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പ്ര​യാ​സ​മാ​കു​ന്ന​ത് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും അം​ഗ​ങ്ങ​ൾ ത​ന്നെ ആ​ക്ഷേ​പ​മു​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി നീ​ളു​ക​യാ​യി​രു​ന്നു. സ്റ്റേ​ഡി​യം ക​വ​ല, സ​ബ് ട്ര​ഷ​റി പ​രി​സ​രം, ചി​റ​ക്ക​ര ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​രം, തി​രു​വ​ങ്ങാ​ട് സ്കൂ​ൾ പ​രി​സ​രം, കീ​ഴ​ന്തി​മു​ക്ക്, മ​ഞ്ഞോ​ടി, മു​ബാ​റ​ക്ക സ്കൂ​ൾ പ​രി​സ​രം തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച സീ​ബ്ര ലൈ​ൻ വ​ര​ച്ച​ത്.ന​ഗ​ര​സ​ഭ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള​ള 2,11,000 രൂ​പ​യാ​ണ് ഇ​തി​നാ​യി ചി​ല​വ​ഴി​ച്ച​ത്. സീ​ബ്ര ലൈ​ൻ വ​ര​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ഴേ​ക്കും മ​ഴ പെ​യ്ത​തി​നാ​ൽ ഇ​തി​ന്റെ കാ​ല​ദൈ​ർ​ഘ്യം എ​ത്ര​യു​ണ്ടാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം.


Share our post
Continue Reading

THALASSERRY

മാല പിടിച്ചുപറി; പട്ടാളക്കാരൻ വീണ്ടും അറസ്സിൽ

Published

on

Share our post

ത​ല​ശ്ശേ​രി: യാ​ത്ര​ക്കി​ടെ സ്ത്രീ​ക​ളു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്ക​ൽ പ​തി​വാ​ക്കി​യ പ​ട്ടാ​ള​ക്കാ​ര​ൻ വീ​ണ്ടും പൊ​ലീ​സ് പി​ടി​യി​ലാ​യി.പി​ണ​റാ​യി കാ​പ്പു​മ്മ​ൽ കു​ഞ്ഞി​ലാം വീ​ട്ടി​ൽ ശ​ര​ത്താ​ണ് (34) പി​ടി​യി​ലാ​യ​ത്. നേ​ര​ത്തേ ത​ല​ശ്ശേ​രി​യി​ൽ സ​മാ​ന കേ​സി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പി​ണ​റാ​യി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​നാ​ൽ​ക്ക​ര വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പി​ണ​റാ​യി അ​റ​ത്തി​ൽ കാ​വി​ന​ടു​ത്ത സി.​കെ. ഷീ​ബ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് ര​ണ്ട​ര പ​വ​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ൽ കാ​ൽ​പ​വ​ന്റെ താ​ലി​മാ​ത്ര​മാ​ണ് മോ​ഷ്‌​ടാ​വി​ന് ല​ഭി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് സ്കൂ​ട്ട​റി​ലെ​ത്തി​യാ​യി​രു​ന്നു മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തി​ന്റെ സി. ​സി.​ടി.​വി ദൃ​ശ്യം സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ധ​ർ​മ​ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​രു​ന്താ​റ്റി​ൽ മൂ​ർ​ക്കോ​ത്ത് മു​ക്കി​ൽ ചാ​ത്തോ​ത്ത് കു​നി​യി​ൽ വി. ​വി​ജ​യ​യു​ടെ (60) ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി.ഇ​വി​ടെ​യും ഹെ​ൽ​മ​റ്റ് ധ​രി​ച്ച് സ്‌​കൂ​ട്ട​റി​ലാ​യി​രു​ന്നു ഇ​യാ​ൾ എ​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ണ​റാ​യി പൊ​ലീ​സ് ശ​ര​ത്തി​നെ പി​ടി​കൂ​ടി​യ​ത്. താ​ഴെ ചൊ​വ്വ​യി​ൽ​നി​ന്ന് മോ​ഷ്‌​ടി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​വു​മാ​യി എ​ത്തി​യാ​ണ് മാ​ല ക​വ​ർ​ന്ന​ത്.എ​സ്.​ഐ ബി.​എ​സ്. ബാ​വി​ഷ്, എ. ​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ര​ജീ​ഷ്, ത​ല​ശ്ശേ​രി എ.​എ​സ്.​പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ലി​ജു, ശ്രീ​ലാ​ൽ, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശ​ര​ത്തി​നെ പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

Kannur2 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR13 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur15 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala15 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala15 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur15 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala15 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala17 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala17 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala17 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!