കേളകത്ത് ഹരിതടൂറിസം ശിൽപശാല നാളെ: ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും
കേളകം: കേളകം ഗ്രാമ പഞ്ചായത്ത്, ഹരിതകേരള മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹരിതടൂറിസം ശിൽപശാല നാളെ രാവിലെ 9.30 മുതൽ 1.30 വരെ കേളകം, ഐശ്വര്യ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ഐ.എ.എസ് ഉദ്ഘാടനം നടത്തും.
ടൂറിസം സംരംഭകത്വ പരിശീലനം കെ. സിജോ മാനുവൽ (ജില്ലാ കോർഡിനേറ്റർ, റെസ്പോൺസിബിൾ ടൂറിസം മിഷൻ, കണ്ണൂർ), സ്വാഗതം: പി .എം. രമണൻ (സെക്രട്ടറി കേളകം ഇക്കോ ടൂറിസം സൊസൈറ്റി), അദ്ധ്യക്ഷൻ: സി.റ്റി അനീഷ് (പ്രസിഡന്റ്, കേളകം ഗ്രാമ പഞ്ചായത്ത്). പദ്ധതി വിശദീകരണം: ഇ.കെ. സോമശേഖരൻ (ഹരിതകേരള മിഷൻ, കണ്ണൂർ), ആശംസകൾ വി.ഗീത (ജില്ലാ പഞ്ചായത്ത് മെമ്പർ), തങ്കമ്മ മേലേക്കൂറ്റ് (വൈസ് പ്രസിഡന്റ്, കേളകം ഗ്രാമ പഞ്ചായത്ത്), മൈഥിലി രമണൻ (ചെയർപേഴ്സൺ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പേരാവൂർ ബ്ലോക്ക്), സുനിത രാജു (പഞ്ചായത്ത് മെമ്പർ), ജോസഫ് വള്ളോക്കരി (പ്രസിഡന്റ്, കേളകം ഇക്കോ ടൂറിസം സൊസൈറ്റി), നന്ദി: പി.കെ. ശശീന്ദ്രൻ (സെക്രട്ടറി കേളകം ഗ്രാമ പഞ്ചായത്ത്).
