പത്ത് വയസുകാരിയെ ലൈംഗിക ഉദേശത്തോടെ കടന്നുപിടിച്ച 70 കാരൻ പോലീസ് പിടിയിൽ

കണ്ണൂർ: പത്ത് വയസുകാരിയെ ലൈംഗിക ഉദേശത്തോടെ കടന്നുപിടിച്ച 70 കാരനെ പോലീസ് പിടികൂടി. തിരുവട്ടൂർ ഹിദായത്ത് നഗറിലെ ലക്ഷ്‌മണനെ(70)യാണ് പോക്സോ നിയമപ്രകാരം പരിയാരം പോലീസ് പിടികൂടിയത്.
പരിയാരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചാംതരം വിദ്യാർത്ഥിയെ മദ്രസയിൽ പോകുന്ന വഴിയിൽവെച്ച് രണ്ട് തവണ ലൈംഗിക ഉദേശത്തോടെ കയറിപിടിച്ചെന്നാണ് കേസ്. കുട്ടി സഹപാഠികളോട് വിവരം പറഞ്ഞതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.