Connect with us

Kannur

ഷെഫ് ഉണ്ടെങ്കിൽ മാത്രം ഷവർമക്കട തുടങ്ങാനാകില്ല; ഈ നിർദേശങ്ങളും കൃത്യമായി പാലിക്കണം

Published

on

Share our post

കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി.

ഷവർമസ്റ്റാളുകളുടെ എണ്ണവും എടുക്കും. പുതുവർഷത്തിൽ ഷവർമ കൊതിപ്പിക്കാൻ വരുമ്പോൾ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവർമ മാർഗനിർദേശം’ പലരും മറന്ന സ്ഥിതിയാണ്.

ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഷവർമയിൽനിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാമെന്ന വീഡിയോയുമായിട്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനത്തിറങ്ങിയത്. അവരുടെ ഫെയ്‌സ്‌ബുക്ക് പേജിലും വീഡിയോ ഉണ്ട്.

വീഡിയോയിലുള്ള പ്രകാരം പാചകം നടത്തുന്നില്ലെങ്കിൽ വാങ്ങാൻ വരുന്നവർക്കും ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിക്കാം. നിലവിൽ സംസ്ഥാനത്ത് എത്ര ഷവർമ കേന്ദ്രങ്ങളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.

പ്രധാന നിർദേശങ്ങൾ

*ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൈയുറ, ഹെയർ ക്യാപ്, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം.

*മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം.

*ഷവർമ കോൺ ഉണ്ടാക്കിയശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം.

*ഇറച്ചി കൃത്യമായി വേവിക്കണം. എത്ര ബർണറുകളാണോ ഉള്ളത് അത് മുഴുവൻ പ്രവർത്തിപ്പിക്കണം.

*മയോണൈസ് ഉത്‌പാദനത്തിന് പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല.

*ഷവർമാകോണിൽനിന്ന് ഇറച്ചി മുറിച്ചുമാറ്റുന്നതിനുള്ള കത്തി വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കണം.

തുടരണം, ‘ഓപ്പറേഷൻ ഷവർമ’

ചെറുവത്തൂരിൽ വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് 2022 മേയ് രണ്ടുമുതൽ ‘ഓപ്പറേഷൻ ഷവർമ’ എന്നപേരിൽ പരിശോധന ശക്തമാക്കിയിരുന്നു. രണ്ടുമാസം തുടർച്ചയായി 5605 ഷവർമാകേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച 214 സ്ഥാപാനങ്ങൾ പൂട്ടിച്ചു.

ശുചിത്വമില്ലാത്ത കാരണത്താൽ 162 എണ്ണവും പൂട്ടി. പൂട്ടിയ സ്ഥാപനങ്ങൾ തുറക്കാൻ പിന്നീട് അനുമതി നൽകി. കട നടത്തിപ്പുകാർ (എഫ്.ബി.ഒ.-ഫുഡ് ബിസിനസ് ഓപ്പറേറ്റർ) സത്യവാങ്മൂലം നൽകണം. പിന്നീട് പരിശോധനയ്ക്ക് ശക്തി കുറഞ്ഞു. ഇപ്പോൾ മാസത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


Share our post

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ 

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം  സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 

MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ  രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023  അഡ്മിഷൻ) എം എ/എം എസ്  സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!