ട്രാവല്‍ മാര്‍ട്ടുകളില്‍ തെയ്യക്കലണ്ടറുമായി ടൂറിസം വകുപ്പ്; ലക്ഷ്യം വിദേശികളെ ആകര്‍ഷിക്കല്‍
സംസ്ഥാനത്ത് നടക്കുന്ന വിവിധ ട്രാവല്‍ മാര്‍ട്ടുകളില്‍ (എക്‌സ്‌പോ) കണ്ണൂരിന്റെ തെയ്യപാരമ്പര്യവും തെയ്യക്കലണ്ടറുകളും പരിചയപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. അടുത്ത വര്‍ഷത്തെ തെയ്യക്കാലമാകുമ്പോഴേക്കും വിദേശസഞ്ചാരികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം.
ടൂറിസം വാങ്ങല്‍-വില്‍പ്പന നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെയും ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെയും വിവിധ ട്രാവല്‍ പ്രദര്‍ശനങ്ങളിലാണ് കണ്ണൂരിന്റെ തെയ്യമഹിമയും തെയ്യക്കലണ്ടറുകളും ഡി.ടി.പി.സി. പരിചയപ്പെടുത്തുന്നത്.
ഇതുവഴി കേരളത്തിലെത്തുന്ന വിദേശികളെ കണ്ണൂരിലെ തെയ്യം നടക്കുന്ന കാവുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ആകര്‍ഷിക്കാനും സാധിക്കും. കൂടാതെ കണ്ണൂരിലെ വിവിധ ബീച്ചുകളുടെ സവിശേഷതകളെക്കുറിച്ചും മാര്‍ട്ടുകളില്‍ പരിചയപ്പെടുത്തും.
ട്രാവല്‍ മാര്‍ട്ടുകളില്‍ ജില്ലാ ഡി.ടി.പി.സി.യുടെ സ്റ്റാളുകളും വിവരങ്ങള്‍ നല്‍കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരും ഉണ്ടാകും. ഡി.ടി.പി.സി.യുടെ വെബ്സൈറ്റില്‍ എല്ലാ മാസങ്ങളിലും പുതുക്കിയ തെയ്യക്കലണ്ടറും ലഭ്യമാണെന്ന വിവരവും അറിയിക്കും.
ദക്ഷിണേന്ത്യയിലെ ഗ്ലോബല്‍ മാര്‍ട്ടുകളിലും ഡി.ടി.പി.സി. തെയ്യപാരമ്പര്യം പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.തെയ്യത്തെ വാണിജ്യവത്കരിക്കാതെ കണ്ണൂരിലെ കാവുകളിലും ക്ഷേത്രങ്ങളിലും അരങ്ങേറുന്ന തെയ്യപാരമ്പര്യത്തെ വിദേശവിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താനാണ് ശ്രമം
